കാസർകോട് എം.വി.ബാലകൃഷ്ണന്റെ പേരിലുള്ള ഈദ് ആശംസാ കാർഡ് വിവാദത്തിൽ; പിൻവലിച്ചെന്ന് എൽഡിഎഫ്

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദമായി. കറുത്ത പശ്ചാത്തലത്തിൽ, തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും ചേർത്തിറക്കിയ കാർഡ് മണ്ഡലത്തിൽ പ്രചരിച്ചതോടെ വിവാദമാകാനിടയുള്ള കാര്യം ചിലർ നേതാക്കളെ അറിയിച്ചു. ഇതോടെയാണ് അബദ്ധം പിണഞ്ഞത് നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാർഡ് വിതരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും കാർഡ് വിതരണം ആരംഭിച്ചിരുന്നു.  ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്റെ…

Read More

കാസർഗോഡ് സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു

മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണനാണ് റിയാദ്​ പ്രവിശ്യയിലുൾ​പ്പെടുന്ന ലൈല അഫ്​ലാജ്​ പട്ടണത്തിൽ മരിച്ചത്​.58 വയസായിരുന്നു പ്രായം.ലൈല അഫ്​ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. യശോദയാണ് ഭാര്യ, അരുൺ, പൂർണിമ, അപൂർവ്വ എന്നിവർ മക്കളാണ്. 

Read More

കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചു

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. കേസിൽ മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി കമറുദ്ദീൻ ഉൾപ്പടെ 29 പ്രതികളുണ്ട്. രേഖകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. ബഡ്‌സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. നിക്ഷേപ തട്ടിപ്പിൽ ആകെ 168 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യപ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.

Read More

വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം; ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം.കാസർകോട് വെച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലന്നും പരാതി ഉയർന്നിട്ടുണ്ട്. ഡിആർഎം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഓണ്‍ലൈനായി ചെയ്ത ചടങ്ങിൽ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് . വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിന് സമീപം ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 ദിവസം…

Read More

സംസ്ഥാനത്ത് ട്രെയിനിന് നേരെയുള്ള കല്ലേറ് തുടർക്കഥയാകുന്നു; നേത്രാവതി എക്സ്പ്രസിന് നേരെയും ഇന്നലെ കല്ലേറ്

തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്ക് പോയ 16346 നേത്രാവതി എക്സ്പ്രസിന് നേരെയാണ് ഇന്നലെ കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കസർഗോഡ് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു. സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന്…

Read More

മഹാശിലായുഗത്തിന്റെ നേര്‍ക്കാഴ്ചയുമായി ഉമ്മിച്ചിപ്പൊയിലും വാരികുളവും

കാസര്‍ഗോഡ് ജില്ല ഹൊസ്ദുര്‍ഗ് താലൂക്കിലെ കരിന്തളം ഗ്രാമത്തിലെ ലാറ്ററൈറ്റ് കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഉമ്മിച്ചിപ്പൊയില്‍ ചരിത്രാന്വേഷകരുടെ ഇഷ്ടകേന്ദ്രമാണ്. ചരിത്രത്തില്‍ താത്പര്യമുള്ളവര്‍ മാത്രമല്ല, ധാരാളം സഞ്ചാരികളും ഇവിടെ എത്തിച്ചേരുന്നു. 2,000 വര്‍ഷം പഴക്കമുള്ള മുനിയറകള്‍ ഇവിടെ കാണാം. ഇവിടെ നിന്ന് പുരാവസ്തു വകുപ്പ് മെഗാലിത്തിക് യുഗത്തിലെ മണ്‍പാത്രങ്ങള്‍ ഖനനം ചെയ്തിട്ടുണ്ട്. നീലേശ്വരത്ത് നിന്ന് 23 കിലോമീറ്റര്‍ അകലെ കരിന്തം ഗ്രാമത്തിലെ ലാറ്ററൈറ്റ് മലനിരകളിലാണ് ഉമ്മിച്ചിപ്പൊയില്‍ സ്ഥിതി ചെയ്യുന്നത്. 2,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകള്‍ എന്ന് വിളിക്കപ്പെടുന്ന…

Read More

വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. തൃശൂർ കാഞ്ഞാണി സ്വദേശി കെ.വി.സനീഷാണ് പിടിയിലായത്. ചെന്നൈയിൽനിന്നു മംഗളൂരുവിലേക്കു പോവുകയായിരുന്ന ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. ചെന്നൈ–മംഗളൂരു എക്സ്പ്രസ് ട്രെയിനിൽവച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതി. ഇയാൾ തലശേരിയിൽനിന്നാണ് ട്രെയിനിൽ കയറിയതെന്നാണു വിവരം. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്…

Read More

അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്; രാസപരിശോധനാ ഫലം വന്നശേഷം സ്ഥിരീകരണം

അഞ്ജുശ്രീയുടെ മരണത്തിൽ ചില തെളിവുകൾ കിട്ടിയെന്ന് എസ്പി. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ രാസപരിശോധന റിപ്പോർട്ട് ലഭിക്കണം. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണു ഫൊറൻസിക് സർജന്റെ നിഗമനമെന്നും എസ്പി വൈഭവ് സക്‌സേന പറഞ്ഞു. അഞ്ജുശ്രീയുടെ എന്തെങ്കിലും കത്ത് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഇല്ലന്നോ ഉണ്ടെന്നോ പറയാതെ ഒഴിവാകുകയായിരുന്നു. ”പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടാകുന്ന സാധാരണ തെളിവിനേക്കാൾ മറ്റ് ചിലത് ഉണ്ടായിരുന്നു. കരളിന്റെ പ്രവർത്തനം നിലച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൂർണത ലഭിക്കാൻ ശരീരാവയവങ്ങൾ രാസപരിശോധനയ്ക്ക്…

Read More