
കാസർഗോഡ് പാസ്പോർട്ട് സേവാ കേന്ദ്രം പൂർണസജ്ജമാക്കണം ; കെഎംസിസി
ജില്ല ആസ്ഥാനത്ത് അനുവദിച്ച പാസ്പോർട്ട് സേവ കേന്ദ്രം നാമമാത്രമാണെന്നും മറ്റു സേവ കേന്ദ്രങ്ങളെപ്പോലെ പൂർണസജ്ജമാക്കണമെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ വടക്കൻ മേഖലകളിലെ അപേക്ഷകർക്ക് ഏറെ പ്രതീക്ഷ പകർന്ന് തുടക്കം കുറിച്ച ജില്ല ആസ്ഥാനത്തെ പാസ്പോർട്ട് സേവ കേന്ദ്രം വർഷങ്ങൾ കഴിഞ്ഞും വേണ്ടത്ര സൗകര്യങ്ങളും സംവിധാനങ്ങളുമില്ലാതെ പരിമിതികളാൽ ബുദ്ധിമുട്ടുകയാണെന്നും അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാകാൻ ദീർഘനാളുകൾ കാത്തിരിക്കേണ്ട അവസ്ഥയായതിനാൽ ഭൂരിഭാഗം പേരും ഇപ്പോഴും ജില്ലക്ക് പുറത്തുള്ള കേന്ദ്രത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു….