കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായിരുന്നു അഞ്ജുശ്രീ പാർവതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടിൽ കുടുംബത്തിനൊപ്പമാണ് കഴിച്ചത്. കുഴിമന്തി…

Read More

കാസർകോട് ശാസ്ത്ര മേളയ്ക്കിടെ പന്തൽ തകർന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട് സ്‌കൂൾ ശാസ്ത്ര മേളയ്ക്കിടെ പന്തൽ തകർന്നു. മഞ്ചേശ്വരം ബേക്കൂർ ഗവൺമെൻറ് ഹയർസെക്കൻററി സ്‌കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിർമ്മിച്ച പന്തൽ തകർന്നത്. 20 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ബേക്കൂർ സ്‌കൂളിൽ ശാസ്ത്രമേള തുടങ്ങിയത്.

Read More