
രഹസ്യയോഗവും പരസ്യ പ്രസ്താവനയും; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കാസർകോട് കോൺഗ്രസിൽ വിരുദ്ധപക്ഷം
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്‌മോഹൻ ഉണ്ണിത്താന് സാധ്യത ഏറിയതോടെ, പാർട്ടിക്കുള്ളിൽ വിരുദ്ധപക്ഷം സജീവമായി രംഗത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയും രഹസ്യ യോഗം വിളിച്ചുമാണ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെയുള്ള നീക്കം. സെപ്തംബർ ഒൻപതിന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കാസർകോട്ട് നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം പാർട്ടി അണികൾക്കിടയിൽ തന്നെ ശക്തമായത് ഇതിന് ശേഷമായിരുന്നു….