ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു: സംഭവം കാസർകോട്

കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ  തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി…

Read More

ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ ഗൃഹനാഥൻ അറസ്റ്റിൽ

കാസർകോട് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ ഗൃഹനാഥൻ അറസ്റ്റിൽ. പി വി സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി വി സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ് സംഭവം ഉണ്ടായത്. ഐസ് ക്രീം ബോളിൽ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. എന്നാൽ ഭാര്യ ഓടിമാറിയതിനാൽ മകന്റെ പുറത്ത്…

Read More

ഡ്രൈവിംഗ് ടെസ്റ്റിനെതിരായ പ്രതിഷേധം; കാസർകോട് ടെസ്റ്റുകൾ നിർത്തിവെച്ചു; ‘കോവിഡ്’ കാരണമെന്ന് എം.വി.ഡി

സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകളിൽ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റുകൾ നിർത്തിവെച്ചതായി കാസർകോട് ആർ.ടി.ഓഫീസ് അറിയിച്ചു. വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് മേയ് 24 വരെയുള്ള ടെസ്റ്റുകൾ എല്ലാം റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകർക്ക് എസ്.എം.എസ്. മുഖേന നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ നിർത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒന്നും നടത്തുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. കോവിഡ്…

Read More

കാസർകോട് നിരോധനാഞ്ജ; വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. വോട്ടർമാർ കൂട്ടത്തോടെ വരുന്നത് തടഞ്ഞ് ഇടതുപക്ഷത്തെ സഹായിക്കാനാണ് കളക്ടറുടെ തീരുമാനമാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം. 27 ന് വൈകീട്ട് ആറു വരെയാണ് കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.  അതേസമയം, ഇടുക്കി ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്നലെ വൈകിട്ട് ആറ് മുതല്‍ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം താഴെ പറയുന്ന…

Read More

സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ  പോലീസ് ഓഫീസർ,…

Read More

കാസർകോട്ട് മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക്; ഇടപെട്ട് സുപ്രീം കോടതി, പരിശോധിക്കാൻ നിർദ്ദേശം

കാസർകോട് മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബിജെപി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകി. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതുമായി…

Read More

കാസർകോട് അടച്ചിട്ട വീട്ടിൽനിന്ന് ഏഴു കോടി രൂപയുടെ 2000ന്റെ നോട്ടുകൾ പിടിച്ചെടുത്തു

കാസർകോട് അമ്പലത്തറ ഗുരുപുരത്ത് ഒരു വീട്ടിൽനിന്ന് 7 കോടിയോളം രൂപ പൊലീസ് പിടികൂടി. രണ്ടായിരത്തിന്റെ നോട്ടുകളാണു പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി പി.ബി.ജോയിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അമ്പലത്തറ പൊലീസ് നടത്തിയ റെയ്‌ഡിലാണ് തുക പിടികൂടിയത്.  കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പിൻവലിച്ച നോട്ടുകളാണു കണ്ടെത്തിയത്. പ്രവാസിയായ കെ.പി.ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇദ്ദേഹം പാണത്തൂരിലെ അബ്ദുൽ റസാക്കിന് ഒരു വര്‍ഷം മുൻപ് ഈ വീട് വാടകയ്ക്ക് നൽകിയിരുന്നു. കല്യോട്ട് സ്വദേശിയാണെന്നും ഹോട്ടൽ ബിസിനസ്…

Read More

കാസർ​ഗോട് കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; പോലീസിന് തിരിച്ചടി

കാസർ​ഗോട് കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഫർഹാസ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസിന് തിരിച്ചടി. സംഭവത്തിൽ കാസർ​ഗോട് അഡീഷണൽ മുനിസിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ഹർജിയിലാണ് നിലവിലെ ഈ നടപടി. അംഗഡിമുഗർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പോലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് 29 നാണ് ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി ഫർഹാസ് ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് സംഭവത്തിൽ…

Read More

നവകേരള സദസ് ഇന്ന് രണ്ടാം ദിനം; കാസർകോട് ഇന്ന് പര്യടനം പൂർത്തിയാക്കും

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് രണ്ടാം ദിനം. കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസർകോട് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. പിന്നാലെ കാസർകോട് മണ്ഡലം നവ കേരള സദസ്സ് നായന്മാർമൂല മിനി സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. നാളെ കണ്ണൂർ ജില്ലയിലാണ് പര്യടനം….

Read More

നവകേരള സദസ്സിന് ഇന്ന് തുടക്കം, ഉദ്ഘാടനം കാസർകോട്

സംസ്ഥാന സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി സംഘടിപ്പിക്കുന്ന നവ കേരള സദസ്സിന് ഇന്ന് തുടക്കം. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവെളികെയിൽ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ…

Read More