കാസർകോട് 5 വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ

കാസർകോട് പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Read More

കാസർകോട് ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

കാസർകോട് ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതി. സ്മൃതി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയും അച്ഛനും പറയുന്നത്. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു.ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും കൊല്ലത്തുനിന്ന് കാസർകോട് എത്തി. ജീവനൊടുക്കിയതാണെന്ന്…

Read More

ഇൻസ്റ്റഗ്രാം സൗഹൃദം വഴി യുവാക്കളിൽ നിന്ന് സ്വർണവും പണവും തട്ടി; യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ് പൊലീസ് ഉ‍‍ഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നു പിടികൂടിയത്. വിവാഹ മാട്രിമോണിയൽ സൈറ്റ് ഉപയോഗിച്ചായിരുന്നു ശ്രുതിയുടെ തട്ടിപ്പ്. കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നൽകിയത്. ഒളിവിലായിരുന്ന ശ്രുതിക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു….

Read More

കേരളത്തിൽ അതിതീവ്ര മഴ തുടരും ; കാസർഗോഡ് , കണ്ണൂർ , വയനാട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരും. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ഉച്ചയ്ക്ക് തന്നെ നൽകിയിരുന്നു. വയനാടും കണ്ണൂരും മാത്രമായിരുന്നു റെഡ് അലർട്ട് എങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.മൂന്ന് ജില്ലകളിലും വരും മണിക്കൂറുകളിൽ അതിതീവ്ര മഴയാണ് പ്രഖ്യാപിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ…

Read More

കാസർഗോഡ് ചിത്താരിയിൽ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം ; ദൃശ്യങ്ങൾ പുറത്ത്

കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്.പ്ലസ്-ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പള്ളിക്കര ബിലാൽ ന​ഗർ സ്വദേശിയാണ് ആക്രമണത്തിനിരയായ കുട്ടി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം.എന്നാൽ…

Read More

കേരളത്തിൽ അതിശക്തമായ മഴ തുടരും ; കണ്ണൂർ , കാസർഗോഡ് , വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. മഴ താരതമ്യേന കുറവുള്ള ബാക്കി ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. കാസർകോട് മൂന്നാം കടവിൽ മണ്ണിടിച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. ചാവക്കാടും ചെല്ലാനം ചെറിയകടവിലും കടലേറ്റം രൂക്ഷമായി തുടരുന്നു. കൊച്ചി എടവനക്കാടെ ജനകീയ സമര സമിതിയുടെ പ്രതിഷേധം തുടരുകയാണ്.

Read More

രാജ്യത്ത് തക്കാളി വില കുതിക്കുന്നു

രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തിയിരിക്കുകയാണ്. വിതരണം കുറഞ്ഞതോടെ വില കുത്തനെ ഉയരുകയായിരുന്നു. രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. നിലവിൽ ഉഷ്ണ തരംഗത്തെ തുടർന്ന് തക്കാളി വില 100 കടന്നിരിക്കുകയാണ്. കിലോയ്ക്ക് 90-100 രൂപയ്ക്കാണ് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി ഇപ്പോൾ…

Read More

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസർകോഡ് വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 3.3 മീറ്റർ വരെ ഉയരമുള്ള തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. നാളെ രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കൂടാതെ വേഗത സെക്കൻഡിൽ 16 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാർ മുക്കി: രാജ്‌മോഹൻ ഉണ്ണിത്താൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫണ്ട് പാർട്ടിക്കാർ മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ‘തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ…

Read More

ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യ ത​നി​ക്കെ​തി​രെ ചില കോൺഗ്രസുകാർ കൂടോത്രം നടത്തിയെന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

മ​ക്ക​ളെ കൊ​ന്ന​വ​രു​മാ​യി കോ​ൺ​ഗ്ര​സു​കാ​ർ ച​ങ്ങാ​ത്തം സ്ഥാ​പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ക​ല്യോ​ട്ടെ കു​ടും​ബം ത​ന്നെ വി​ളി​ച്ചുപ​റ​ഞ്ഞ​താ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി പറഞ്ഞു. ക​ല്യോ​ട്ടെ ര​ക്ത​സാ​ക്ഷി​ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെന്നും കു​ടും​ബ​ത്തി​​ന്റെ വി​കാ​രം ഉ​ൾ​ക്കൊ​ണ്ടാ​ണ് പ്ര​തി​യു​ടെ മ​ക​​ന്റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ താ​ൻ പ​റ​ഞ്ഞ​തെന്നും പറഞ്ഞ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്നുവെന്നും പോ​സ്റ്റ് ഇ​ട്ട​ത് സു​ബോ​ധ​ത്തോ​ടെ​യാ​ണെന്നും വ്യക്തമാക്കി. തെര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ തോ​ൽപി​ക്കാ​ൻ കോ​ൺ​ഗ്ര​സു​കാ​ർ ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യ ത​നി​ക്കെ​തി​രെ പ​ല​തും പ്ര​യോ​ഗി​ച്ചു. പ​ട​ന്ന​ക്കാ​ട്ടെ വീ​ട്ടി​നു​ള്ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫിസി​നു മു​ക​ളി​ലും…

Read More