
കാസർഗോഡ് കുമ്പളയിലെ നിധി വേട്ട ; പുരാവസ്തു വകുപ്പിൻ്റെ പരാതിയിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
കാസർകോട് കുമ്പള ആരിക്കാടി കോട്ടയിലെ നിധി വേട്ടയിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തു വകുപ്പിൻ്റെ പരാതിയിലാണ് കേസെടുത്തത്. കോട്ടയിൽ അതിക്രമിച്ചു കയറി ഖനന പ്രവർത്തനങ്ങൾ നടത്തി എന്നതിനാണ് കേസ്. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. വെള്ളമില്ലാത്ത കിണറിലിറങ്ങിയാണ് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് ഖനനം നടത്തിയത്. 2 പേർ കിണറിന് ഉള്ളിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ…