കാര്യവട്ടം ക്യാമ്പസ് സംഘർഷം: പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം, എംഎൽഎയ്ക്ക് മർദ്ദനം, അർധരാത്രി നാടകീയ രംഗങ്ങൾ

കാര്യവട്ടം കാമ്പസിലെ അക്രമത്തെ ചൊല്ലി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ അർധരാത്രി നാടകീയ രംഗങ്ങൾ. കെഎസ്യു നടത്തിയ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകരും കെഎസ്യു പ്രവർത്തകരും തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. സമരത്തിനെത്തിയ എം.വിൻസെന്റ് എംഎൽഎയെ പൊലീസിന് മുന്നിൽ വച്ച് എസ്എഫ്‌ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറല് സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മർദ്ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ്…

Read More