
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രം, കുറ്റമറ്റത് 98.5 ശതമാനം; പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കരുവന്നൂർ ബാങ്ക് തട്ടിപ്പും പിന്നാലെയുള്ള ഇ ഡി അന്വേഷണത്തിലും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണെന്നും ബാക്കി 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ തരത്തിൽ പ്രവർത്തിക്കുന്നവയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കറുത്ത വറ്റ് കണ്ടാൽ ചോറ് ആകെ മോശമെന്ന് പറയില്ലല്ലോ.പാത്രത്തിലെ കറുത്ത വറ്റ് എടുത്ത് കളയുകയല്ലേ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ വലിയ സഹായമാണ് ജനങ്ങൾക്ക് ചെയ്യുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം….