
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ അറിയിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീൻ. നാളെ ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി അയച്ച നോട്ടീസിന് അസൗകര്യം അറിയിച്ച് എ.സി മൊയ്തീൻ മറുപടി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്നും പകരം മറ്റൊരു ദിവസം ഹാജരാകാമെന്നും ആയിരുന്നു എ.സി മൊയ്തീന്‍റെ മറുപടി. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മാനേജർ ബിജു കരീമിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഇടനിലക്കാരൻ…