കരുവന്നൂ‍ർ‌ കേസ്: ബിജോയ് മുഖ്യപ്രതി, പി ആർ അരവിന്ദാക്ഷൻ 14ാം പ്രതി; കുറ്റപത്രം സമ‍ർപ്പിച്ചു

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ആറ് വലിയ പെട്ടികളിലാക്കിയെത്തിച്ച 12,000 ത്തോളം പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബിജോയിയാണ് കേസിലെ മുഖ്യപ്രതി. ഒന്നാം പ്രതിയായി കണക്കാക്കിയിരുന്ന സതീഷ് കുമാറിനെ 13ാം പ്രതിയാക്കി എന്നതാണ് കുറ്റപത്രം സമർപ്പിക്കുമ്പോൾ കണക്കിലെടുക്കേണ്ട പ്രധാനമാറ്റം. പിആർ അരവിന്ദാക്ഷൻ 14ാം പ്രതിയാണ്.

Read More

എം കെ കണ്ണന് ഇഡി നൽകിയ സമയപരിധി ഇന്നവസാനിക്കും; സ്വത്ത് വിവരം നൽകണം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് നിർദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്‌സ്‌മെൻറ് വൃത്തങ്ങൾ പറയുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം കെ കണ്ണന് ഏതെങ്കിലും…

Read More

കരുവന്നൂർ തട്ടിപ്പ്: മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യംചെയ്യുന്നു

കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ഹാജരായത്. കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരൻ കിരണും തമ്മിൽ ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇതിന് ഇടനില നിന്നത് മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസായിരുന്നു.  മുൻ എസ്പി  ആന്റണിക്ക് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയെ വിളിപ്പിച്ചത്. കഴിഞ്ഞ മാസം 29 ന് ഇരുവരെയും…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നു

തൃശൂർ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് കേരള ബാങ്കിന്റെ വൈസ് ചെയർമാൻ കൂടിയായ കണ്ണനെ ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറിന്റെ പല ബിനാമി ഇടപാടുകളും തൃശൂർ കോപ്പറേറ്റീവ് ബാങ്ക് വഴിയാണ് നടത്തിയിട്ടുള്ളതെന്നാണ് ഇ ഡി കണ്ടെത്തിയത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമിടപാട് സതീഷ് കുമാർ ഈ ബാങ്ക് വഴി…

Read More

ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി സിപിഎം കൗണ്‍സിലറുടെ പരാതി

ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്ന പരാതിയുമായി സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷൻ. അരവിന്ദാക്ഷൻ്റെ പരാതിയില്‍ പോലീസ് ഇ ഡി ഓഫീസിലെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇ ഡി ഓഫീസിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്കുവേണ്ടിയാണ് കൊച്ചി സെന്‍ട്രല്‍ സി ഐ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ…

Read More

കരുവന്നൂർ തട്ടിപ്പ് കേസ്; സി പി എമ്മിനെതിരെ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെ കൂടുതൽ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡയറക്ടർമാർ. സി പി എമ്മിലെ വലിയ നേതാക്കളെ രക്ഷിക്കാനായി തങ്ങളെ ബലിയാടാക്കി എന്നും അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ലോണുകളെല്ലാം പാസാക്കിയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നും ഡയറക്ടർ ബോർഡ് അംഗങ്ങളിലെ സി പി ഐ പ്രതിനിധികളായ സുഗതൻ, ലളിതൻ എന്നിവർ വെളിപ്പെടുത്തി. സി പി എം ജില്ലാ കമ്മിറ്റി അംഗമായ സി കെ ചന്ദ്രനായിരുന്നു ബാങ്കിലെ പാർട്ടി നിയന്ത്രണമെന്നും അവർ ആരോപിച്ചു. വലിയ ലോണുകളിൽ ഒന്നും…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസ്;  എ.സി മൊയ്തീനെ ഇ.ഡി. വീണ്ടും വിളിപ്പിക്കും

തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യങ്ങൾക്ക് മുന്നിലിരുന്നത് 10 മണിക്കൂർ. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരായ മൊയ്തീനെ ചോദ്യംചെയ്യലുകൾക്കുശേഷം രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്. കരുവന്നൂർ കേസിൽ മൊയ്തീനെതിരേയുള്ള മൊഴികളും സ്വത്തുസമ്പാദ്യവും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. മൊയ്തീൻ ഹാജരാക്കിയ സ്വത്തുരേഖകൾ പരിശോധിച്ചശേഷം അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഈമാസം 19-ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയേക്കും. മൊയ്തീനൊപ്പം തൃശ്ശൂർ…

Read More

കരുവന്നൂർ കേസിൽ എ സി മൊയ്തീൻ ഇഡിക്ക് മുന്നിലെത്തും; 11 ന് ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുമെന്ന് മുൻ വ്യവസായ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീൻ അറിയിച്ചു. ഈ മാസം 11 ന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് എ സി മൊയ്തീൻ അറിയിച്ചത്. ഇ ഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ് എങ്കിലും ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും എ സി മൊയ്തീൻ വിശദീകരിച്ചു. അതേസമയം നേരത്തെ…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കളക്ഷൻ ഏജന്റിൻറെ 30.70 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കളക്ഷൻ ഏജന്റ് എ കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നത്. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ച് ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന്…

Read More