കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; രാഷ്ട്രീയക്കാരും , പൊലീസും ബാങ്ക് ജീവനക്കാരും ചേർന്ന് നടത്തിയ തട്ടിപ്പെന്ന് ഇഡി , ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. അസി ഡയറക്ടർ സുരേന്ദ്ര ജി കാവിത്കർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് വിശദീകരണം. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; മുൻ എം.പി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു , തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ടുമായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ. കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാസെക്രട്ടറി എംഎം വർഗീസ്. കൗൺസിലർ പികെ ഷാജൻ എന്നിവർ നാളെ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10 മണിയോടെ…

Read More

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്; സിപിഎം നേതാവ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളി

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കൊച്ചിയിലെ പി എം എൽ എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം തവണയാണ് ജാമ്യ ഹർജി തള്ളുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് അരവിന്ദാക്ഷൻ അറസ്റ്റിൽ ആയത്. അതേ സമയം, കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ…

Read More

കരുവന്നൂർ തട്ടിപ്പ്; അരവിന്ദാക്ഷൻറെയും ജിൽസിൻറെയും ജാമ്യാപേക്ഷ തള്ളി

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ സീനിയർ അക്കൗണ്ടൻറായ സി കെ ജിൽസിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎൽഎ കോടതിയുടെതാണ് വിധി. കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ.  മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോൺ…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി റിമാന്റ് റിപ്പോർട്ട് നിയമസഭയിൽ വായിച്ച് മാത്യു കുഴൽ നാടൻ , മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഇ.ഡി റിമാന്റ് റിപ്പോർട്ട് നിയമസഭയിൽ വായിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. ഇതോടെ സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളമായി. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗമായ മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: എ.സി മൊയ്തീനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻമന്ത്രി എ.സി മൊയ്തീനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. നേരത്തെ രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന എ.സി മൊയ്തീൻ മൂന്നാമത്തെ നോട്ടീസിലാണ് ഇ.ഡിക്ക് മുന്നിലെത്തുന്നത്. ബാങ്കിൽ നിന്നും ബിനാമി ലോണുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയത് എ.സി മൊയ്തീൻ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അത്തരത്തിൽ ഒരു നിർദ്ദേശം നൽകിക്കൊണ്ട് എ.സി മൊയ്തീൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ വീട്ടിലെ റെയ്ഡിന് പിന്നാലെ…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; ഈ മാസം 14 ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എ സി മൊയ്തീൻ എം.എൽ.എ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ എം.എൽ.എ. ഇക്കാര്യം അറിയിച്ച് മൊയ്തീൻ ഇഡിയ്ക്ക് മറുപടി നൽകി. ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതില്‍ താമസം നേരിടുന്നതെന്ന് മൊയ്തീന്‍ പറഞ്ഞു. നേരത്തെ പണമിടപാട് രേഖകള്‍ ഇ ഡി എസി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു. മൊയ്തീന് വീണ്ടും നോട്ടീസയക്കാനാണ് ഇഡിയുടെ തീരുമാനം. ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഇഡി നോട്ടീസയച്ചത്. അന്ന് ഹാജരാവാനാവില്ലെന്ന് മൊയ്തീൻ അറിയിച്ചു. പിന്നീട് സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; എ. സി മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി മൊയ്തീന് വീണ്ടും സമൻസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സെപ്തംബർ 4 തിങ്കളാഴ്ച കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും എ.സി മൊയ്തീൻ അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് സെപ്റ്റംബർ 4 ലേക്ക് മാറ്റിയത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് തലേന്നാണ് ചോദ്യം ചെയ്യൽ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിലാണ് ചോദ്യം ചെയ്യൽ. നേരത്തെ എസി മൊയ്തീന്റെ…

Read More