
കരുമേഘങ്കൾ കലൈകിൻട്രന റിലീസായി
വ്യത്യസ്തങ്ങളായ, ജീവിത ഗന്ധിയായ പ്രമേയങ്ങൾക്ക് ദൃഷ്യാവിഷ്‌ക്കാരം നൽകി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് തങ്കർ ബച്ചാൻ. ഛായഗ്രാഹകൻ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ‘ അഴകി ‘,’ സൊല്ല മറന്ത കഥൈ ‘ പള്ളിക്കൂടം ‘ അമ്മാവിൻ കൈപേശി ‘ , തെൻട്രൽ ‘ എന്നീ സിനിമകൾ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, അദിതി ബാലൻ എന്നീ പ്രഗൽഭരെ പ്രാധാന അഭിനേതാക്കളാക്കി…