മുഡ ഭൂമി ഇടപാട് കേസ്; വിവാദ ഭൂമി തിരിച്ചുനൽകി സിദ്ധരാമയ്യയുടെ ഭാര്യ

മുഡ ഭൂമി ഇടപാട് കേസിൽ വിവാദ ഭൂമി തിരിച്ചുനൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എൻ.പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ചുനൽകിയ 14 പ്ലോട്ട് ഭൂമിയാണ് തിരിച്ചുനൽകിയത്. സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. ഭർത്താവിന്‍റെ അന്തസിലും വലുതല്ല ഒരു ഭൂമിയുമെന്ന് പാർവതി പത്രക്കുറിപ്പിറക്കി. കേസില്‍ മൈസൂരു ലോകായുക്ത പൊലീസ് സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. ബുധനാഴ്ചയാണ്, മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ്…

Read More

വിഐപി പരി​ഗണന: ദർശനെ ജയിൽ മാറ്റാൻ ഉത്തരവിട്ട്‌ മുഖ്യമന്ത്രി

രേണുക സ്വാമി കൊലക്കേസ് പ്രതി ദർശനെ ജയിലിൽ നിന്ന് മാറ്റാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദർശനെയും സഹ തടവുകാരെയും വെവ്വേറെ ജയിലിലേക്ക് ഉടൻ മാറ്റാനാണ് ജയിൽവകുപ്പിനു നിർദേശം ലഭിച്ചിരിക്കുന്നത്. കൊലപാതകക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. ജയിലിലെ വിഐപി പരിഗണനയിൽ ആഭ്യന്തര വകുപ്പിനോട് മുഖ്യമന്ത്രി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശനെ പാർപ്പിച്ചിരിക്കുന്നത്. വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്…

Read More

ശക്തിയുടെ ഉദ്ഘാടനം; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ കണ്ടക്ടറാകും

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും. സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയുടെ ഉദ്ഘാടനത്തിൻറെ ഭാഗമായാണ് സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് പദ്ധതി. തലസ്ഥാനത്ത് പദ്ധതിയുടെ തുടക്കം കുറിക്കുന്നതിനായി മുഖ്യമന്ത്രി ബിഎംടിസി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്യുമെന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും വൃത്തങ്ങൾ…

Read More