കർമ്മ ന്യൂസിൽ പ്രതിപക്ഷ നേതാവിന് ഷെയറെന്ന് അൻവർ; ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ

പ്രതിപക്ഷ നേതാവിന് കർമ്മ ന്യൂസിൽ ഷെയറുണ്ടെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ പറഞ്ഞു. മറുനാടനെ സംരക്ഷിക്കുന്നത് പ്രതിപക്ഷത്തിന്റെ ജോലിയല്ല. മുഖ്യമന്ത്രിയുടെ ചെസ്റ്റ് നമ്പറിൽ പെട്ടയാളാണ് താൻ. അൻവർ ചെസ്റ്റ് നമ്പർ ഇടട്ടേയെന്നും സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ. മാധ്യമങ്ങൾക്കെതിരായ പിവി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ വിഡി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ്…

Read More