രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി

കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കിയതായി റിപ്പോർട്ട്. വൈകുന്നേരം 6 മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാനവും, രാത്രി 10.10 ന് കരിപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Read More

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി ; റിയാദിലേക്കും മസ്കത്തിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്

കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാത്രി 8.25ന് കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള വിമാനവും 11 മണിക്ക് മസ്‌കത്തിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂ ജീവനക്കാരുടെ കുറവാണ് കാരണമെന്ന് വിശദീകരണം.

Read More

പ്രതികൂല കാലാവസ്ഥ ; കരിപ്പൂർ വിമനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വൈകി. കരിപ്പൂരിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വൈകിയ അബുദാബി വിമാനം 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്കറ്റ‍ിലേക്കുള്ള വിമാനം 12 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന…

Read More

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണ്ണവേട്ടയിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 4.82 കിലോ ഗ്രാം സ്വർണ്ണം. സ്വർണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1.19 കിലോ ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. 1.31…

Read More

മഴയും മൂടൽ മഞ്ഞും; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മഴയും മൂടൽമഞ്ഞും കനത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലും കണ്ണൂർ വിമാനത്താവളത്തിലും ലാൻഡ് ചെയ്യും. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്‌റൈൻ വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ വിമാന സർവീസുകൾ പഴയതുപോലെ നടക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Read More

കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടി. ഇന്ന് രാവിലെ 8 മണിക് റിയാദിൽ നിന്നും വന്ന മലപ്പുറം എടക്കര സ്വദേശി റിയാസ് ബാബു ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. 910 ഗ്രാം സ്വർണ മിശ്രിതം മൂന്ന് ക്യാപ്‌സ്യുൾ വീതം ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ…

Read More

സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. അഞ്ച് ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദ്ദേശം നിലവിൽ നൽകിയിരിക്കുന്നത്. ഇന്നും നാളെയും തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ‌ഉയരാനാണ് സാധ്യത. അതുപോലെ കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. രാജ്യത്തും സംസ്ഥാനത്തും കഴിഞ്ഞദിവസം റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ…

Read More