
ചാലിയാറിൽ 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം എടവണ്ണപ്പാറയില്‍ ചാലിയാറില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന് അറസ്റ്റില്‍. പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കരാട്ടെ അധ്യാപകന് സിദ്ദിഖലിയെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീടിന് 100 മീറ്റര്‍ മാത്രം അകലെ ചാലിയാറില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കുട്ടിയുടെ മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു….