പ്രശ്നങ്ങൾ ഉപതെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്ന് സിപിഐഎം നേതൃത്വത്തിൻ്റെ ഉറപ്പ് ; അയഞ്ഞ് മുൻ എംഎൽഎ കാരാട്ട് റസാഖ്

പല പാർട്ടികളിൽ നിന്നും ക്ഷണം ലഭിച്ചതായി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഐഎം ഉറപ്പ് നൽകി. ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അപ്പോൾ തീരുമാനമെടുക്കുമെന്നും കരാട്ട് റസാഖ് കൂട്ടിച്ചേർത്തു. ‘നിലവിൽ നിലപാടിൽ മാറ്റമില്ല. ഞാൻ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഎമ്മിൻ്റെ ജില്ലാ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പായതിനാൽ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമെടുക്കാൻ ആ​ഗ്രഹിക്കുന്നില്ല. സഹയാത്രികനായി തുടരണോ എന്ന് ചർച്ചക്ക് ശേഷം ആലോചിക്കും.’-റസാഖ് പറഞ്ഞു. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ലെന്നായിരുന്നു…

Read More

‘കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരും’; വെളിപ്പെടുത്തി പിവി അൻവർ

കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരുമെന്ന് പി.വി അൻവർ എംഎൽഎ. റസാഖിന് മാത്രമല്ല കൂടുതൽ പേർക്ക് വരേണ്ടി വരും. നാല് എംഎൽഎമാരെങ്കിലും തെര‍ഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഒപ്പം വരുമെന്നും അൻവർ പ്രതികരിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയിൽ കാര്യങ്ങൾ സംസാരിച്ചു. ഒരാഴ്ച്ചക്കുള്ളിൽ തീരുമാനം പറയാമെന്ന് കാരാട്ട് റസാഖ് അറിയിച്ചതായും അൻവർ പറഞ്ഞു.  കാരാട്ട് റസാഖിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം കാണാൻ കഴിഞ്ഞിരുന്നില്ല. ഡിഎംകെയുമായി പലരും സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിലവിലുള്ള എംഎൽഎമാരും ഇപ്പോഴുള്ളവരും ജോയിൻ ചെയ്യും. നാലഞ്ചുപേർ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ്….

Read More

ഇനി കാത്തിരിക്കാൻ വയ്യ, എൽഡിഎഫിന് താൻ കൊടുത്ത കത്ത് പരി​ഗണിച്ചില്ലെങ്കിൽ പാർട്ടി വിടും: കാരാട്ട് റസാഖ്

പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സിപിഎം വിടുമെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ്. മദ്രസാ ബോർഡ് ചെയർമാൻ സ്ഥാനം രജിവയ്ക്കാൻ തയ്യാറാണ്. തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചു. എൽഡിഎഫിന് താൻ കൊടുത്ത കത്ത് പരി​ഗണിച്ചില്ലെങ്കിൽ ഇടതുപക്ഷം വിടും. ഇനി കാത്തിരിക്കാൻ വയ്യ. സിപിഎമ്മിന് ഒരാഴ്ച സമയം നൽകും. ഇല്ലെങ്കിൽ പാർട്ടി ഉപേക്ഷിക്കുമെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുസ്ലിം ലീ​ഗിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചു. പല പദ്ധതികളും…

Read More