പാർട്ടിയിൽ നിന്ന് ചിലരുമായി ചർച്ചകൾ നടക്കുന്നുണ്ട്; പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 10 ദിവസത്തിനകം പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കും: കാരാട്ട് റസാഖ്
പാർട്ടിയിൽ നിന്ന് ചിലർ ബന്ധപ്പെട്ടിരുന്നതായി കൊടുവള്ളി മുൻ എംഎൽഎയും ഇടത് സഹയാത്രികനുമായ കാരാട്ട് റസാഖ്. പാർട്ടി നേതാക്കളുമായി ചർച്ച തുടരുകയാണ്. കുറച്ച് ദിവസങ്ങൾ കൂടെ നോക്കിയ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി മണ്ഡലത്തിൽ താൻ കൊണ്ടുവന്ന വികസന പ്രവർത്തികൾ മന്ത്രി റിയാസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചാണ് കാരാട്ട് റസാഖ് രംഗത്ത് വന്നത്. വികസന പ്രശ്നങ്ങളിൽ തന്റെ നിർദ്ദേശം അവഗണിച്ച് മന്ത്രി മുഹമ്മദ് റിയാസ് ലീഗിനൊപ്പം നിൽക്കുകയാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 10 ദിവസത്തിനകം പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കുമെന്നും…