
വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി; ‘അനുമതി ലഭിച്ചാൽ രണ്ടാം ഘട്ട നിർമാണം’: കരൺ അദാനി
വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി പറഞ്ഞ് അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ സി ഇ ഒ കരൺ അദാനി. തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി പറയുകയാണെന്ന് കരൺ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു കരൺ. ‘അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് തുറമുഖത്തിനായി ഒന്നിച്ച എല്ലാവർക്കും നന്ദി. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ…