
കരമന കൊലപാതകം: പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ
കരമനയിലെ അഖിലിന്റെ കൊലപാതകത്തിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അപ്പു എന്ന അഖിൽ ആണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കുള്ള മറ്റു നാലുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അനീഷ്, ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിലുള്ള മറ്റു പ്രതികൾക്കായി ഊർജിത അന്വേഷണമാണ് നടക്കുന്നത്. കരമന കരുമം ഇടഗ്രാമം മരുതൂർകടവ് സ്വദേശി അഖിലിനെ(26)യാണ് കാറിലെത്തിയ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അഖിലിനെ കമ്പിവടി…