
കരമന അഖിൽ വധക്കേസ്: മുഖ്യപ്രതികൾ പിടിയിൽ; ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി
കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ തുടരുകയാണ്. കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള സുമേഷിനായി തെരച്ചിൽ തുടരുകയാണ്. ഗൂഢാലോചനയിൽ പങ്കെടുത്ത…