
കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം; വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് പാര്‍ട്ടി അംഗത്വം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ശരണ്‍ ചന്ദ്രന്‍ സാമൂഹിക വിരുദ്ധനല്ലെന്നും നിലവിലെ കേസുകള്‍ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉള്ളതാണെന്നും ഉദയഭാനു പറഞ്ഞു. പൊതു പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റാണെന്നും കേസെടുത്തതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്നും കെ പി ഉദയഭാനു വിശദീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ മന്ത്രി വീണാ ജോര്‍ജും പാര്‍ട്ടി ജില്ലാ നേതൃത്വവും മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ട…