
കാപ്പിക്കോ റിസോർട്ട് പൊളിക്കൽ: കോടതിയലക്ഷ്യ ഹർജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി
കാപ്പിക്കോ റിസോർട്ട് പൊളിക്കലിൽ സുപ്രീം കോടതിയിൽ സംസ്ഥാനസർക്കാരിന് ആശ്വാസം. പൊളിക്കൽ പൂർത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കും സംസ്ഥാനസർക്കാരിനെതിയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം. പൊളിക്കൽ അവസാനഘട്ടത്തിലാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. നേരത്തെ ഹർജിയിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. റിസോർട്ടിലെ 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചെന്നും പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു…