13കാരിക്കായി കന്യാകുമാരിയില്‍ തിരച്ചില്‍; അന്വേഷണം ചെന്നൈയിലേക്കും

തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ പെണ്‍കുട്ടി തസ്മിത്ത് തംസത്തെ കണ്ടെത്താനായി പൊലീസ് ഊര്‍ജിത തിരച്ചില്‍. പുലര്‍ച്ചെ കന്യാകുമാരി ബീച്ച് പരിസരത്ത് കണ്ടുവെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണ്. കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്‌നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചതിന്റെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലെത്തിയത്. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്നാണ് ട്രെയിനിലെ…

Read More

‘ഏകാഗ്രമായിരിക്കൂ, ഫോൺ മാറ്റി വെക്കൂ’; മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഹാൻഡിലിൽ വന്ന ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്. 2023-24 സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിലുണ്ടായ ജി.ഡി.പി. വളർച്ചയെ കുറിച്ചാണ് നരേന്ദ്ര മോദി ധ്യാനത്തിനിടെ ട്വീറ്റ് ചെയ്തത്. 2023-24 സാമ്പത്തിക വർഷം രാജ്യം 8.2 ശതമാനം വളർച്ച നേടിയെന്നും രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾക്ക് അതിന് നന്ദി പറയുന്നുവെന്നുമാണ് മോദി എക്സിൽ കുറിച്ചത്. ‘ഏകാഗ്രമായിരിക്കൂ മോദി ജീ, ഫോൺ ദൂരെ മാറ്റി വെക്കൂ’ എന്നാണ് മോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കെ.പി.സി.സിയുടെ ഔദ്യോഗിക…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ ; ക്ഷേത്ര ദർശനത്തിന് ശേഷം ധ്യാനമിരിക്കാൻ വിവേകാനന്ദ പാറയിലേക്ക് പോകും

ധ്യാനമിരിക്കാനായി പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തി. ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ബോട്ട് മാ‍ര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും. തുടര്‍ന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും. നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലാണ്. 

Read More

കന്യാകുമാരിയിൽ ധ്യാനമിരിക്കാൻ മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ കന്യാകുമാരിയില്‍ ധ്യാനത്തിലിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 30 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് വിവേകാനന്ദ പാറയില്‍ ധ്യാനത്തിലിരിക്കുക. ജൂണ്‍ ഒന്നിനാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മോദി മത്സരിക്കുന്ന വാരാണസിയിലും അന്ന് തന്നെയാണ് തെരഞ്ഞെടുപ്പ്. കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനത്തിലിരുന്ന അതേയിടത്താണ് മോദിയും ധ്യാനത്തിലിരിക്കുക. മെയ് 30ന് വൈകീട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകീട്ട് വരെയാകും ധ്യാനം. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇന്ത്യന്‍…

Read More

കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. മൂന്നുപേർ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. ‌

Read More

അരിക്കൊമ്പൻ കന്യാകുമാരിയിൽ തന്നെ തുടരുന്നതായി വിവരം; നിരീക്ഷണം ശക്തമാക്കും

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തന്നെ തുടരുന്നതായി വിവരം. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പൻ ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു. ചിന്നക്കനാലിൽ വെച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല. പഴയ ആരോഗ്യസ്ഥിതിയിൽ ഒരു ദിവസം പതിനഞ്ചു മുതൽ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിക്കാറുണ്ട്. എന്നാൽ, ശനിയാഴ്ച ആറു കിലോമീറ്റർ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. അപ്പർ കോതയാറിന്റെ തെക്കൻ ദിശയിലേക്കായിരുന്നു അരിക്കൊമ്പൻ സഞ്ചരിച്ചത്…

Read More

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു. റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്‌നാട്‌കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ…

Read More

മോഡേൺ വസ്ത്രങ്ങൾ ധരിച്ചു; ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു

കന്യാകുമാരിക്ക് സമീപം തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശിനി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയുടെ വസ്ത്രധാരണ രീതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മൂന്നുമാസമായി ജെബ നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കുന്നുണ്ട്. ഇതിനു ശേഷം ജെബ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയെന്ന് എബനേസർ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്നലെയും തർക്കമുണ്ടായി. അച്ഛന്റെ…

Read More