ഇ.സുലൈമാൻ മുസ്ലിയാർ പ്രസിഡന്റ്, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ജന.സെക്രട്ടറി; സമസ്ത എ.പി വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി ഇ. സുലൈമാൻ മുസ്ലിയാർ ഒതുക്കങ്ങലും ജനറൽ സെക്രട്ടറിയായി കാന്തപുരം എ.പി അബൂബക്കർ മുസലിയാരും തുടരും. പി.ടി കുഞ്ഞമ്മു മുസ്ലിയാരാണ് ട്രഷറർ. മലപ്പുറത്ത് ചേർന്ന പണ്ഡിത സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുശാവറ അംഗങ്ങൾ: ഇ. സുലൈമാൻ മുസ്ലിയാർ ഒതുക്കുങ്ങൽ (പ്രസിഡൻറ്) കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ (ജനറൽ സെക്രട്ടറി ) പി.ടി കുഞ്ഞമ്മു മുസ്ലിയാർ കോട്ടൂർ (ട്രഷറർ) സയ്യിദ് അലി ബാഫഖി കൊയിലാണ്ടി (വൈസ്…