
ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാനില്ലന്ന് കെ സുധാകരൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനില്ലന്ന് വ്യക്തമാക്കി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തേക്ക് ഇല്ലെന്ന് പറയുന്നത്. കൂടാതെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും കണ്ണൂരിലെ സ്ഥാനാർഥിത്വവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താൻ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, പകരക്കാരനായി കെ പി സി സി ജനറൽ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ. ജയന്തിന്റെ പേരാണ് നിലവിൽ നിർദേശിച്ചിട്ടുള്ളത്. എന്നാൽ…