ഖത്തർ ഫുട്ബോൾ ടീമിൽ ഇടനേടി കണ്ണൂർ സ്വദേശി

19 കാരനായ തഹ്സിൻ മുഹമ്മദ് ജംഷിദ് ഖത്തറിനും വേണ്ടി കളത്തിലിറങ്ങുമ്പോൾ എതിരിടേണ്ടതു മാതൃരാജ്യത്തെയാണ്. കണ്ണൂർകാരനായ തഹ്സിൻ മുഹമ്മദ് ജംഷിദ് ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ജൂൺ 11ന് ദോഹ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയിറങ്ങുമ്പോൾ എതിരാളികളായ ഖത്തറിനു വേണ്ടി തഹ്സിൻ ഇടതുവിങ്ങിലുണ്ടാകാനാണു സാധ്യത. ഖത്തറിന്റെ 29 അംഗ ദേശീയ ടീമിൽ ഇടംനേടിയ തഹ്സിൻ ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസിൽ ജംഷിദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ്. വളരെ ചെറുപ്പത്തൽ തന്നെ ഖത്തർ യൂത്ത്…

Read More

മുന്നറിയിപ്പില്ലാതെ എയർഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി ; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്. രാവിലെ 9.20 ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവീസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 നുള്ള ഷാർജ- കണ്ണൂർ സർവീസ്, വൈകുന്നേരം 6.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി – കണ്ണൂർ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ് 5…

Read More

റഫർ ചെയ്ത രോ​ഗി തെരുവിൽ മരിച്ച സംഭവം: സൂപ്രണ്ടിന്റെ റിപ്പോർട്ട്‌ തള്ളി ജില്ലാപഞ്ചായത്ത്‌

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോ​ഗി തെരുവിൽ മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്‌ തള്ളി ജില്ലാ പഞ്ചായത്ത്‌. സുരക്ഷാ ജീവനക്കാർക്കും നഴ്സിം​ഗ് ചുമതലയുള്ളവർക്കും എതിരെ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ രോ​ഗി പുറത്തു പോയതിനെ വീഴ്ച വ്യക്തമാക്കിയിട്ടില്ല. പോലീസിനും സംഭവത്തിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പറയുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇതര സംസ്ഥാനക്കാരനെയാണ്…

Read More

പൊലീസ് പട്രോളിംഗിനിടെ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു; സംഭവം കണ്ണൂരിൽ; പൊട്ടിയത് ഐസ്‌ക്രീം ബോംബുകൾ

കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

ജീവനക്കാരുടെ കൂട്ട അവധി; കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ ഇന്ത്യ സർവീസുകൾ റദ്ദാക്കി

എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. അവസാന നിമിഷമാണ് 4.20ന്റെ ഷാർജ വിമാനം കാൻസൽ ചെയ്ത അറിയിപ്പെത്തുന്നത്. കണ്ണൂരിൽ നിന്ന് ഇതുവരെ 4 വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്നലെ കണ്ണൂരിൽ പുലർച്ചെ പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. മസ്‌കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സർവീസ് നിർത്തിവെച്ചത്. രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര…

Read More

കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചു, ഒരു കുട്ടിയടക്കം 5 പേർ മരിച്ചു

കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ…

Read More

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണ് 14 കാരന് ദാരുണാന്ത്യം

കണ്ണൂരിൽ  ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണ് 14 കാരൻ മരിച്ചു. തിരുവങ്ങാട് സ്വദേശി ശ്രീനികേത് ( 14 ) ആണ് മരിച്ചത്. തലശ്ശേരി തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനികേത്. കൽത്തൂണിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിനിടയിലാണ് അപകടം നടന്നത്.

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി

 വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ പോളിങ് ബൂത്തിലെത്തി താരങ്ങളും രാഷ്ട്രീയ നേതാക്കളും. മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടിൽ  നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്.  പിണറായിയിലെ അമല യൂപി…

Read More

യശ്വന്ത്‌പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച ; യാത്രക്കാരുടെ മൊബൈലും പണവും നഷ്ടമായി

യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും നഷ്ടമായി. ട്രെയിനിന്റെ എസി കോച്ചുകളിലായിരുന്നു കവര്‍ച്ച. സംഭവത്തില്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പണവും മറ്റും കവര്‍ന്ന ശേഷം മോഷ്ടാക്കള്‍ യാത്രക്കാരുടെ ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പാനൂർ സ്ഫോടന കേസ് ; കസ്റ്റഡിയിലുള്ള രണ്ട് പേരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കണ്ണൂർ പാനൂർ സ്ഫോടന കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. സ്ഫോടനം നടക്കുന്ന സമയത്ത് അമൽ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. അതിനിടെ, പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്….

Read More