വീണ്ടും വിവിധ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ് ; കണ്ണൂർ , തിരുവനന്തപുരം സർവീസുകളാണ് റദ്ദാക്കിയത്

എ​യ​ർ ഇ​ന്ത്യ എക്സ്​പ്രസ് വി​മാ​നം റ​ദ്ദാ​ക്ക​ൽ ‘വി​നോ​ദം’ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച മ​സ്ക​ത്തി​ൽ ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ട് വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യാ​ണ്​ യാ​ത്ര​ക്കാ​രെ കു​ഴ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച കാ​ല​ത്ത് 9.45ന് ​മ​സ്ക​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 12.30 ക​ണ്ണൂ​രി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എക്സ്​പ്രസ് ഐ.​എ​ക്സ് 714 വി​മാ​ന​വും ഉ​ച്ച​ക്ക് 2.30 മ​സ്ക​ത്തി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 7.55 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന ഐ.​എ​ക്സ് 554 വി​മാ​ന​വു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​തോ​ടെ ഈ ​വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റെ​ടു​ത്ത​വ​ർ വ​ട്ടം ക​റ​ങ്ങു​ക​യാ​ണ്. ചി​ല​ർ​ക്കൊ​ക്കെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര…

Read More

കേരളത്തിൽ അതിശക്തമായ മഴ തുടരും ; കണ്ണൂർ , കാസർഗോഡ് , വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. മഴ താരതമ്യേന കുറവുള്ള ബാക്കി ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. കാസർകോട് മൂന്നാം കടവിൽ മണ്ണിടിച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. ചാവക്കാടും ചെല്ലാനം ചെറിയകടവിലും കടലേറ്റം രൂക്ഷമായി തുടരുന്നു. കൊച്ചി എടവനക്കാടെ ജനകീയ സമര സമിതിയുടെ പ്രതിഷേധം തുടരുകയാണ്.

Read More

മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ; ഇനി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്; പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും

കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ ഇന്നലെ അറിയിച്ചിരുന്നു. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാർ അറിയിച്ചത്. 2016 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കണ്ണൂർ അഴീക്കോട് മത്സരിച്ചെങ്കിലും മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി കെഎം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു.  2003 ല്‍ ഇന്ത്യാവിഷന്‍…

Read More

13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റെയും ധന്യയുടെയും മകൾ ദക്ഷിണയാണ് ജൂൺ 12ന് മരിച്ചത്. പരിശോധനഫലം വന്നപ്പോഴാണ് കുട്ടിക്ക് അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. തലവേദനയും ഛർദിയും കാരണമാണ് കൂട്ടി ചികിത്സ തേടിയത്. ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. പിന്നീട് ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിൽ നിന്ന് കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര…

Read More

കണ്ണൂർ സ്വദേശി അബൂദബിയിലെ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിലെ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂണിവേഴ്‌സിറ്റി ഇൻറർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിൻറെ മകൻ മുഹമ്മദ് അമനാണ് മരിച്ചത്. 21 വയസായിരുന്നു. അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിന്റെ കോണിപ്പടി ഇറങ്ങവേ കാൽ വഴുതി വീഴുകയും തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.

Read More

തലശേരിയിൽ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; സ്റ്റീൽ ബോംബെന്ന് നിഗമനം

തലശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആൾതാമസമില്ലാത്ത വീടിനോടുചേർന്ന പുരയിടത്തിൽ വൃദ്ധൻ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പൊലീസ് പറയുന്നത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു വേലായുധൻ തുറക്കാൻ ശ്രമിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ ഇയാളെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Read More

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ; ക്ഷേത്രങ്ങളിൽ ദർശനം നടത്തും

കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളില്‍ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും….

Read More

കണ്ണൂരിൽ സുധാകരനു വൻ മുന്നേറ്റം; പിണറായി വിജയന്റെ മണ്ഡലത്തിലും ലീഡ്

കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ വൻ ലീഡിലേക്ക്. സുധാകരന് വെല്ലുവിളിയുയർത്താൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ലെന്ന തരത്തിലാണ് ഫലം പറയുന്നത്. 50,000-ൽപ്പരം വോട്ടുകളുടെ ലീഡാണ് നിലവിൽ കെ സുധാകരനുള്ളത്. എം വി ജയരാജന് ഇടതുമുന്നണി പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം കാഴ്ചവെക്കാനായില്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സുധാകരൻ മുന്നോട്ട് കുതിക്കുന്നത്. ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. ഓരോ റൗണ്ട് കഴിയുമ്പോഴും സുധാകരൻ ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ടിൽ…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കണ്ണൂരിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

Read More

പെരുമ്പാമ്പ് ഹെൽമറ്റിനുള്ളിൽ കയറിയത് അറിഞ്ഞില്ല; തലയിൽ കടിയേറ്റു

ഹെൽമറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. പടിയൂർ നിയോടിയിലെ കെ രതീഷിനെയാണ് കുട്ടി പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തലയ്ക്കാണ് കടിയേറ്റത്. വീടീന് മുന്നിൽ നിർത്തിയിട്ട ബൈക്കിലായിരുന്നു യുവാവിന്റെ ഹെൽമറ്റ് വച്ചത്. ഇതിനുള്ളിൽ കുട്ടി പാമ്പ് കയറി. രാവിലെ ജോലിക്ക് പോകാനിറങ്ങിയ യുവാവ് ഇത് ശ്രദ്ധിക്കാതെ ഹെൽമറ്റ് ധരിക്കുകയായിരുന്നു. തലയിൽ എന്തോ കടിച്ചതായി തോന്നി ഹെൽമറ്റ് അഴിച്ചുനോക്കുകയായിരുന്നു. പാമ്പിനെ കണ്ടതും പേടിയോടെ ഹെൽമറ്റ് നിലത്തേക്ക് എറിഞ്ഞു. പാമ്പ് ഇറങ്ങി പോകുകയും ചെയ്തു….

Read More