
നവീൻ ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഒരു പാവത്താനായിരുന്നു; വിങ്ങിപ്പൊട്ടി ദിവ്യ എസ്. അയ്യർ
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ പൊതുദർശന ചടങ്ങിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളിൽ പലരും ദുഃഖം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മുൻ കളക്ടർ ദിവ്യ എസ്. അയ്യർ നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിച്ചത്. നവീൻ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു. ‘ഒറ്റക്കുടുംബമായാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. ഒരു വീട്ടിൽ കഴിയുന്നത് പോലെയാണ് ഞങ്ങൾ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും എനിക്ക്…