വിവാദങ്ങൾ ബാധിക്കില്ല , പ്രതീക്ഷകളോടെയാണ് എത്തിയത് ; കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു

ജീവനൊടുക്കിയ നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പദ്‌മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് ദേശീയപാത വിഭാഗത്തിൽ ആയിരുന്നു പദ്‌മ ചന്ദ്രക്കുറുപ്പ്. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്ന് പുതിയ എഡിഎം പറഞ്ഞു. സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും, വിവാദങ്ങൾ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യങ്ങളൊക്കെ മനസിലാക്കി വരികയാണ്. നവീൻ ബാബുവിന്‍റെ മരണത്തിൽ നിയമപരമായ നടപടികളൊക്കെ നടന്നിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെയാകും. കഴിഞ്ഞ 23ന് ആണ് എനിക്ക് പകരക്കാരൻ എത്തിയത്….

Read More

എഡിഎമ്മിൻറെ ആത്മഹത്യ; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യാ കേസിൽ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തി 13 ദിവസമാകുമ്പോഴും ദിവ്യ ഒളിവിൽ തുടരുകയാണ്. അഴിമതിക്കെതിരായ സന്ദേശം നൽകാൻ ശ്രമിച്ചെന്നായിരുന്നു ദിവ്യയുടെ പ്രധാനവാദം. ആസൂത്രിതമായ വ്യക്തിഹത്യ മരണകാരണമായെന്ന് പ്രോസിക്യൂഷനും വാദിച്ചു. നവീൻ ബാബുവിൻറെ കുടുംബവും കേസിൽ കക്ഷി ചേർന്നിരുന്നു. വിധിയെതിരായാൽ കോടതിയിലോ അന്വേഷണ സംഘത്തിന് മുന്നിലോ ദിവ്യ കീഴടങ്ങിയേക്കുമെന്നാണ് സൂചന. വിധിക്കായി ഇതുവരെ കാത്തിരുന്ന അന്വേഷണ…

Read More

അഷ്റഫ് വധക്കേസ്: 4 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

തലശ്ശേരിയിൽ 2011 ൽ സിപിഎം പ്രവർത്തകൻ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നൽകിയത്. 2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ…

Read More

പ​തി​നേ​ഴു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

17കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി ബൈ​ത്തു​ൽ ഹം​ദി​ൽ ജം​ഷീ​റി​നെ​യാ​ണ് (33) ത​ല​ശ്ശേ​രി അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് വി. ​ശ്രീ​ജ ശി​ക്ഷി​ച്ച​ത്. 2017 ഒ​ക്ടോ​ബ​ർ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ട്ടൂ​ർ സ്വ​ദേ​ശി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കോ​ഴി​ക്കോ​ട് ടൂ​റി​സ്റ്റ് ഹോ​മി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ധ​ർ​മ​ടം പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ത​ല​ശ്ശേ​രി പൊ​ലീ​സ്…

Read More

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യാഴാഴ്ച വാദം കേൾക്കും. അഡ്വ. കെ. വിശ്വനാണ് ദിവ്യയുടെ അഭിഭാഷകൻ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഹാജരാകും. പോലീസ് റിപ്പോർട്ട് അദ്ദേഹം ഹാജരാക്കും. ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേർന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്. റാൽഫ് ഹാജരാകും….

Read More

റവന്യൂ മന്ത്രി കെ.രാജന്റെ പരിപാടികൾ മാറ്റി; കണ്ണൂർ കളക്ടറുമായുള്ള പ്രശ്‌നമെന്ന അഭ്യൂഹം തള്ളി ഓഫീസ്

കണ്ണൂരിൽ നിശ്ചയിച്ചിരുന്ന റവന്യൂ മന്ത്രി കെ.രാജൻ പങ്കെടുക്കേണ്ട മൂന്ന് പരിപാടികൾ മാറ്റി. നാളെ ജില്ലയിൽ നടത്താൻ നിശ്ചയിച്ച മൂന്ന് പരിപാടികളാണ് മാറ്റിയത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിനൊപ്പം തുടക്കം മുതൽ നിലപാടെടുത്ത് നിന്ന മന്ത്രി കെ രാജന്റെ പരിപാടികൾ മാറ്റിയത് കണ്ണൂർ കളക്ടറുമായി വേദി പങ്കിടാതിരിക്കാനാണെന്ന അഭ്യൂഹം ഉയർന്നെങ്കിലും ഇത് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കളക്ടറുമായി നല്ല ബന്ധമാണെന്നും പരിപാടികൾ നേരത്തേ മാറ്റിയതാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. എഡിഎം അഴിമതിക്കാരനല്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം…

Read More

കണ്ണൂരിൽ യുവതിയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ആസ്പത്രിയിൽ ചികിത്സയിൽ

കണ്ണൂർ ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്. ഈ വർഷം സംസ്ഥാനത്ത് 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേർ മരിച്ചു. അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാടിന്റ നിർദേശ പ്രകാരം വളക്കൈ പ്രദേശത്ത് വിദഗ്ധസംഘമെത്തി. ആരോഗ്യ ദ്രുതകർമസേന…

Read More

‘യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല’, ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്ടറുടെ മൊഴി; നടപടിക്ക് സാധ്യത

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണർക്കാണ് കളക്ടർ മൊഴി നൽകിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടറുടെ മൊഴിയിലുണ്ട്. ഇക്കാര്യം സ്റ്റാഫ് കൗൺസിലും സ്ഥിരീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും എ.ഗീതയോട് പറഞ്ഞത്. എ ഗീത റിപ്പോർട്ട് നൽകിയാൽ കളക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്….

Read More

എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെ; ജോലി സംബന്ധമായ സമ്മർദ്ദം നേരിട്ടതായി മനസിലായിരുന്നു: കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി നവീൻ ബാബുവിന്റെ ബന്ധു

കണ്ണൂർ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ബന്ധു ബാലകൃഷ്ണൻ. പരാതിയിലെ ഒപ്പുകളിലെ വൈരുധ്യം കൂടി പുറത്ത് വന്നതോടെ എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെയാണെന്ന് ബാലകൃഷ്ണൻ പറയുന്നു. ഇതില് വലിയൊരു ഗൂഡാലോചന നടന്നിട്ടുണ്ട്. രണ്ടാഴ്ച മുൻപ് നവീൻ ബാബു നാട്ടിൽ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച്  ജോലി സംബന്ധമായ സമ്മർദ്ദം നവീൻ ബാബു നേരിട്ടതായി മനസിലായിരുന്നു. ഒരു പരുവത്തിൽ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി തിരികെ വരണം എന്ന്…

Read More

എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആദ്യ ഘട്ടങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഒടുവിൽ വലിയ വിമർശനം നേരിട്ടതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രാജിയെന്നാണ് വിവരം. 3 ദിവസവും പ്രതികരിക്കാതിരുന്ന ദിവ്യ സിപിഎം നടപടിക്ക് പിന്നാലെ പ്രതികരിച്ചതും പാർട്ടി നിർദേശ…

Read More