
ലോട്ടറി കടയിൽ മോഷണം; 12 മൺസൂൺ ബംബർ ടിക്കറ്റ് കവർന്ന് കള്ളൻ
കണ്ണൂർ തലശ്ശേരിയിൽ ലോട്ടറി കടയിൽ നിന്നും ബംപർ ലോട്ടറി ടിക്കറ്റ് മോഷണം പോയി. പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള കടയിലാണ് മോഷണം നടന്നത്. സമീപത്തുള്ള മറ്റ് നാല് കടകളിലും മോഷണം നടത്തിയിട്ടുണ്ട്. ഏകദേശം 40,000ത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തലശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയോരത്തെ കടകളിലാണ് മോഷണം നടന്നത്. പി പി എൽ സ്റ്റോർ, തൊട്ടടുത്തുള്ള പച്ചക്കറി കട, പച്ചക്കറികൾ സൂക്ഷിക്കുന്ന മുറി, ടി സി മുക്കിലെ വൺ ഫോർ വൺ…