
കണ്ണൂര്‍ വിസി കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് നിയമ പ്രശ്നമാണ് കോടതി പരിശോധിച്ചത്. പുനർ നിയമനം ആകാമെന്ന് കോടതി വ്യക്തമാക്കി. ഗോപിനാഥിന് വിസി ആയി പുനർ നിയമനം നൽകാൻ പ്രായപരിധി ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. പുനർ നിയമനത്തിലും സേർച്ച് പാനൽ പ്രകാരം നടപടി വേണോയെന്ന നിയമപ്രശ്നത്തിലും ഈ പ്രക്രിയ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പുനർ നിയമനം നിയമപ്രകാരമെന്ന ഹൈകോടതി വിധി…