വരൻ എത്തിയത് ഒട്ടകപ്പുറത്ത്; ഗതാഗതക്കുരുക്ക്, കണ്ണൂരിൽ വിവാഹാഘോഷത്തിനെതിരെ കേസ്

കണ്ണൂരിൽ അതിരുവിട്ട വിവാഹാഘോഷ ചടങ്ങിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ വാരത്ത് ഗതാഗത തടസ്സമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് കേസെടുത്തത്. ശനിയാഴ്ച നടന്ന വിവാഹത്തിനുശേഷം ഞായറാഴ്ച വധുവിന്റെ വീട്ടുകാർ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സംഭവം. വളപ്പട്ടണം സ്വദേശിയായ വരൻ റിസ്വാൻ ഒട്ടകപ്പുറത്തു കയറിയാണ് ആഘോഷച്ചടങ്ങ് നടന്ന ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. എന്നാൽ ഇതു റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. നിരവധിയാളുകൾ തടിച്ചു കൂടിയതോടെ പൊലീസിനു ലാത്തി വീശേണ്ടി വന്നു. വരൻ റിസ്വാനെയും 25 സുഹൃത്തുക്കളെയും പ്രതി ചേർത്താണ് ചക്കരക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘംചേർന്ന…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്; കണ്ണൂരിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിലക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേര പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. കോട്ടയം എസ്.പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാനുമുള്ള ശ്രമം നടന്നു.പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം…

Read More

ഇത്തവണ സ്വർണക്കപ്പടിച്ച് കണ്ണൂർ ; കോഴിക്കോടിന് രണ്ടാം സ്ഥാനം

സ്‌കൂൾ കലോത്സവത്തിൽ കിരീടമുയർത്തി കണ്ണൂർ. 952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്.949 പോയിന്റുമായി കോഴിക്കോടിന് ഇത്തവണ രണ്ടാം സ്ഥാനത്ത് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക് എത്തുന്നത്. 1997,98,2000 വർഷങ്ങളിലായിരുന്നു മുൻപത്തെ നേട്ടം. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം സ്വന്തമാക്കി. നാളെ കണ്ണൂരിൽ കലോത്സവ ജേതാകൾക്ക് സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യയുടെ നേതൃത്വത്തിൽ ജേതാക്കളെ സ്വീകരിക്കും….

Read More

വിജിന്‍ എം എല്‍ എയെ ന്യായീകരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍

കണ്ണൂരിൽ എസ്ഐയുമായുള്ള തർക്കത്തിൽ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ രം​ഗത്ത്. എംഎൽഎയോട് പോലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്നായിരുന്നു ജയരാജന്‍ വിമർശിച്ചത്. പോലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ എംഎല്‍എയോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും ഇപി കുറ്റപ്പെടുത്തി. വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പോലീസാണെന്നു പറഞ്ഞ അദ്ദേഹം ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചു. പോലീസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമുള്ള പ്രവർത്തിയാണ് നടന്നതെന്ന് പറഞ്ഞ ജയരാജന്‍, തെറ്റായ ഒരു വാക്കും വിജിൻ പറഞ്ഞിട്ടില്ലെന്നും…

Read More

കണ്ണൂർ സിവിൽ സ്റ്റേഷൻ മാർച്ച്; എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്തു

കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് ഇന്നലെ നടന്ന നഴ്സുമാരുടെ മാർച്ചിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്തു. കെജിഎൻഎ ഭാരവാഹികളും കണ്ടാൽ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികൾ. അതേസമയം, എംഎൽഎയുടെ പേര് എഫ്‌ഐആറിൽ ഇല്ല. കേസെടുക്കുന്നതിനെ ചൊല്ലിയാണ് ടൗൺ എസ്‌ഐയും എംഎൽഎയും തമ്മിൽ ഇന്നലെ വാക്കേറ്റം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  സിവിൽ സ്റ്റേഷനിൽ എം വിജിൻ എംഎൽഎയും ടൗൺ എസ്‌ഐയും തമ്മിൽ നടന്ന വാക്കേറ്റ വീഡിയോ പ്രചരിച്ചതിന് പിന്നാലെ  പ്രതികരണവുമായി എംഎൽഎ….

Read More

“സുരേഷ് ഗോപി കളിക്കേണ്ട”; കല്യാശ്ശേരി എംഎൽഎ എം.വിജിനും കണ്ണൂർ ടൗൺ എസ് ഐയും തമ്മിൽ വാക്കേറ്റം

കണ്ണൂരിൽ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം.വിജിൻ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎൽഎ എസ്ഐയോട് പറഞ്ഞു. 

Read More

ഗവർണർക്ക് എതിരായ എസ് എഫ് ഐ പ്രതിഷേധം; കണ്ണൂർ പയ്യാമ്പലം ബീച്ചിൽ 30 അടി ഉയരമുള്ള കോലം കത്തിച്ചു

പപ്പാഞ്ഞിയുടെ മാതൃകയിൽ ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്‌ഐ കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. അതേസമയം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടരുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐക്കാർക്ക് മർദിക്കണമെങ്കിൽ തന്നെ മർദിക്കട്ടെയെന്ന് ഗവർണർ വെല്ലുവിളിച്ചു. റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവർക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാർട്ടിയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.

Read More

കണ്ണൂരിലെ ആക്രിക്കടയിൽ സ്ഫോടനം; രണ്ട് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

കണ്ണൂർ പാട്യത്ത് ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശി ഷഹീദ് അലിക്കും മക്കൾക്കുമാണ് പരിക്കേറ്റത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. പാട്യം മൂഴിവയലിൽ പഴയ വീട് വാടകയ്ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമിൽ നിന്നുള്ള കുടുംബങ്ങൾ. ഇരുപതോളം പേർ രണ്ട് മാസമായി ഇവിടെയാണ് താമസം. ശേഖരിച്ച ആക്രി സാധനങ്ങൾ വീടിനോട് ചേർന്ന് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറി. അസം സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ ഷഹീദ് അലിയുടെ…

Read More

ഷഫ്നയുടെ മരണം കൊലപാതകം; ശരീരത്തിൽ മുറിവുകളും ബലം പ്രയോഗിച്ച പാടുകളും, ആരോപണവുമായി ബന്ധുക്കൾ

കണ്ണൂർ ചൊക്ലിയിലെ ഷഫ്നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗത്ത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യ ഇരുപത്തിയാറുകാരി ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴുമണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഫ്ന ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. ഭര്‍തൃവീട്ടുകാര്‍ ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നു കുടുംബം…

Read More

‘സമ്മർദ്ദം ഉണ്ടാകും; അതിനോട് വളഞ്ഞുകൊടുക്കാൻ പാടില്ല’: കണ്ണൂർ മുൻ വി.സി

സ്ഥാനത്ത് ഇരിക്കുന്നവർ സമ്മർദം ഉണ്ടായാലും വളഞ്ഞ് കൊടുക്കാൻ പാടില്ലല്ലോയെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ന്യൂഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽനിന്നുള്ള ഡപ്യൂട്ടേഷനിലാണ് പ്രഫ. ഗോപിനാഥ് കണ്ണൂർ വിസിയായി പ്രവർത്തിച്ചത്. ഇന്ന് ഡൽഹിയിൽ എത്തിയ അദ്ദേഹം സർവകലാശാലയിലെത്തി പഴയ പോസ്റ്റിലേക്ക് തിരികെ പ്രവേശിക്കാൻ കത്തുനൽകി. പഠിപ്പിക്കുക എന്നതാണ് കർത്തവ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘സമ്മർദ്ദം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് നിയമിച്ച ആൾക്കാരോടു ചോദിക്കണം. എന്നോടല്ല. ബാഹ്യസമ്മർദ്ദം എന്ന് കോടതി പറഞ്ഞിട്ടുണ്ട്. എല്ലാ അധികാരവും ഉള്ളയാളല്ലേ….

Read More