കൊല്ലത്ത് വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലത്ത് വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിനും മണ്ണിനും അടിയിലായ ആമിനയെ അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഭർത്താവ്: അബ്ദുൽ ഗഫൂർ, മക്കൾ: സൈദലി, ആലിയ, അലീന

Read More

കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി 42 വയസുള്ള സന്തോഷ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റിട്ടുണ്ട്. അയൽവാസിയാണ് സന്തോഷിനെ കുത്തിക്കൊന്നത്. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചേരിക്കോണം സ്വദേശി പ്രകാശിനെ ആണ് കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Read More