‘ആ സിനിമയിൽ മഞ്ജു ചെയ്യേണ്ട കഥാപാത്രമാണ് റിമി ചെയ്തത്, ജയറാമേട്ടനും അത് ഇഷ്ടമായിരുന്നു’; കണ്ണൻ താമരക്കുളം
മലയാളികൾക്ക് പ്രിയങ്കരിയാണ് റിമി ടോമി. ഇതുവരെയുള്ള സെലിബ്രിറ്റി ലൈഫിനിടയിൽ റിമി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരേയൊരു സിനിമയിൽ മാത്രമെ നായിക വേഷം ചെയ്തിട്ടുള്ളു. അത് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ജയറാം സിനിമ തിങ്കൾ മുതൽ വെള്ളി വരെയിലാണ്. എന്നാൽ സിനിമയിൽ അഭിനയിച്ചശേഷം റിമിക്ക് വിമർശനമാണ് ഏറെയും ലഭിച്ചത്. അഭിനയവും നായിക വേഷവും റിമിക്ക് പറ്റിയ പണിയല്ലെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ സംവിധായകൻ തന്നെ സിനിമയിലേക്ക് റിമിയെ എന്തുകൊണ്ട് തെരഞ്ഞെടുത്ത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. കാൻ ചാനൽ മീഡിയയ്ക്ക്…