വിവാഹശേഷം കണ്ടിട്ടില്ല, അവള്‍ ഞങ്ങളെ നിരാശരാക്കി; കന്നഡ നടി രന്യയെ തള്ളി പിതാവ്

ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്തവേ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായ കന്നഡ നടി രന്യ റാവുവിനെ തള്ളിപ്പറഞ്ഞ് പിതാവും ഡിജിപി (പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍)യുമായ കെ രാമചന്ദ്ര റാവു. രന്യ തങ്ങളെ നിരാശപ്പെടുത്തിയെന്നും വിവാഹശേഷം രന്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രന്യയുടേയോ ഭര്‍ത്താവിന്റെയോ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്നും ടൈസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് രന്യ ജതിന്‍ ഹുക്കേരിയെ വിവാഹം കഴിച്ചതായി അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവൾ തങ്ങളെ കാണാന്‍…

Read More

കന്നട സംവിധായകന്റെ മൃതദേഹം അഴുകിയ നിലയിൽ; ജീവനൊടുക്കിയതെന്ന് പോലീസ്

കന്നട സിനിമാ സംവിധായകൻ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. ബെം​ഗളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം. അപാർട്മെന്റിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ​ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് നി​ഗമനം. അദ്ദേഹം കടക്കെണിയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. അടുത്തിടെയാണ് ​ഗുരുപ്രസാദ്…

Read More

വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണം; ജയിൽ ഭക്ഷണം കഴിച്ച് വയറിളക്കമെന്ന് നടൻ ദർശൻ: അനുവദിക്കാനാവില്ലെന്ന് പോലീസ്

ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാൽ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദർശൻ നൽകിയ ഹർജിയിൽ പോലീസ് വിസമ്മതപത്രം സമർപ്പിച്ചു. വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാൻ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയും വേണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതി മുൻപാകെയാണ് ദർശൻ ഹർജി നൽകിയത്. നിലവിൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് നടൻ. ദർശൻ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണത്തടവുകാരനായതിനാൽ നിലവിലുള്ള ജയിൽ ചട്ടങ്ങൾ അനുസരിച്ച് മറ്റ് തടവുകാർക്ക് തുല്യമായി…

Read More

കർണാടകയിലെ മദ്രസകളിൽ കന്നടയും ഇംഗ്ലീഷും പഠിപ്പിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് 100 മദ്രസകളിൽ പദ്ധതി ആദ്യം നടപ്പാക്കും. വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ കന്നഡ, ഇംഗ്ലീഷ്, സയൻസ്, ഗണിതം തുടങ്ങിയ വിഷയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം പഠിപ്പിച്ച് നാഷണൽ ഓപ്പൺ…

Read More

നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു; കേസെടുത്തു

കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നാഗഭൂഷണയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.  അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്ന് പറയപ്പെടുന്നു. നാഗഭൂഷണയ്‍ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More

കന്നഡ താരം സമ്പത്ത് ജെ.റാമിനെ വീട്ടിൽ മരിച്ച നിലയിൽ

കന്നട സിനിമ, സീരിയൽ നടൻ സമ്പത്ത് ജെ.റാ(35)മിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം. സമ്പത്തിന്റെ നാടായ എൻആർ പുരയിലാണ് സംസ്കാരം.   അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അവസരങ്ങൾ‌ കുറഞ്ഞതിൽ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവർത്തകരും പറയുന്നു. അഗ്നിസാക്ഷി എന്ന സീരിയിലിലൂടെയാണ് സമ്പത്ത് ആളുകൾക്ക് പരിചിതനാകുന്നത്. ബാലാജി ഫൊട്ടോ സ്റ്റുഡിയോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ‘ഈ…

Read More