പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടും; പ്രിയങ്ക ​ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി

പ്രിയങ്ക ​ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി. വൻഭൂരിപക്ഷത്തിൽ പ്രിയങ്ക ജയിച്ചതിൽ വളരെ സന്തോഷമെന്ന് കനിമൊഴി പറഞ്ഞു. പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും എം.പി വ്യക്തമാക്കി. പ്രിയങ്കയുടെ ജയം ജനാധിപത്യത്തിന് നല്ലതാണ്. മഹാരാഷ്ട്രയിലെ ജനവിധി ഇന്ത്യ സഖ്യം അംഗീകരിക്കുന്നതയും കനിമൊഴി കൂട്ടിച്ചേർത്തു. 

Read More

തമിഴ്നാട് സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ചൈനയുടെ പതാക; വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; തിരിച്ചടിച്ച് കനിമൊഴി

ഐ.എസ്.ആർ.ഒയുടെ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ചൈനീസ് പതാക. ഇതിനെ ചൊല്ലി ബി.ജെ.പിയും ഡി.എം.കെയും തമ്മിൽ പോര്. തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് ഐ.എസ്.ആർ.ഒയുടെ രണ്ടാമത്തെ വിക്ഷേപണ തറയുടെ ശിലാസ്ഥാപനത്തിന്റെ പരസ്യമാണ് വിവാദമായത്. പരസ്യത്തിലുള്ള റോക്കറ്റിൽ ചൈനീസ് പതാകയാണുള്ളത്. ഉദ്ഘാടകൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുടെ ചിത്രങ്ങളും പരസ്യത്തിലുണ്ട്. ഇവർക്ക് പിന്നിലായിട്ടാണ് റോക്കറ്റുകളുടെ ചിത്രമുള്ളത്. തമിഴ്‌നാട്ടിലെ മൃഗസംരക്ഷണ മന്ത്രി അനിത രാധാകൃഷ്ണന്റെ അംഗീകാരത്തോടെയാണ് പരസ്യം വിവിധ പത്രങ്ങൾക്ക് അയച്ചുകൊടുത്തത്. പരസ്യത്തിനെതിരെ…

Read More

‘സയൻസിന് ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെ ഒന്നിച്ച് എതിർക്കണം’; ഡിഎംകെ എംപി കനിമൊഴി

സയന്‍സിനു ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് കവിയും രാജ്യസഭ അംഗവുമായി കനിമൊഴി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. 2000 വര്‍ഷം മുന്‍പുള്ള കവികള്‍ ദൈവങ്ങളെപ്പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. മനുഷ്യന്‍റെ എല്ലിലും തോലിലും ജാതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു കവിതയിലൂടെ ചോദിച്ച കവികള്‍ നമുക്കുണ്ട്. എന്നാല്‍ ഇക്കാലത്ത് ജാതി, മതം തുടങ്ങിയ വാക്കുകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഇഷ്ടപ്പെട്ട…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂർത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിദേശത്തേക്ക് ടൂർ പോകാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണ്. നരേന്ദ്രമോദിയെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ യാത്രകളും. കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തിയതിന്റെ കാരണം പറയണമെന്നും സുധാകരൻ പറഞ്ഞു. കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുന്നു എന്നത് ശുദ്ധനുണയാണ്, സാധാരണക്കാരന്റെ പണമാണിതെന്നും മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കണമെന്നും അദ്ദേഹം…

Read More