
ആർത്തവ വിഷയത്തിൽ സ്മൃതി ഇറാനിയോട് യോജിച്ച് കങ്കണ
സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി നയത്തോടുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ എതിർപ്പിനോട് പ്രതികരിച്ച് കങ്കണ റണാവത്ത്. നിർബന്ധിത പിരീഡ് ലീവിനെ എതിർക്കുകയും ആർത്തവം ഒരു വൈകല്യമല്ലെന്ന് പറയുകയും ചെയ്ത സ്മൃതി ഇറാനിയുടെ പരാമർശത്തെക്കുറിച്ച് നടി കങ്കണ റണാവത്ത് തന്റെ അഭിപ്രായം പങ്കുവെച്ചു. ആർത്തവം ഒരു ‘വൈകല്യം’ അല്ലെന്നും സ്ത്രീകൾക്ക് ‘ശമ്പളത്തോടെയുള്ള അവധി’ എന്നതിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും സ്മൃതി ഇറാനി ബുധനാഴ്ചയാണ് പറഞ്ഞത് . കേന്ദ്ര വനിതാ ശിശു വികസന (ഡബ്ല്യുസിഡി) മന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള തന്റെ…