നെപ്പോട്ടിസത്തിന്‍റെ ഉത്പന്നമാണ് ഇന്ദിര ഗാന്ധി: വിവാദ പ്രസ്താവനയുമായി കങ്കണ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.

Read More

കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കങ്കണ; പ്രസ്താവന വ്യക്തിപരമെന്ന് ബിജെപി

കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി. കങ്കണയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ പറഞ്ഞു. പാർട്ടിയുടെ അഭിപ്രായം പറയാൻ കങ്കണയ്ക്ക് ആരും അധികാരം നൽകിയിട്ടില്ല. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുടെ കാഴ്ചപ്പാടല്ല കങ്കണ പറഞ്ഞതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.  ‘സമൂഹ മാധ്യമങ്ങളിൽ കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളെ കുറിച്ചുള്ള ബിജെപി എംപി കങ്കണ റണൗട്ടിന്റെ പ്രസ്താവന…

Read More

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ലഹരി ഉപയോഗിച്ചാണ് എത്തുന്നതെന്ന് കങ്കണ റണാവത്ത്

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്. രാഹുല്‍ മദ്യപിച്ച്, അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചാണ് പാര്‍ലമെന്റില്‍ എത്തുന്നതെന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. രാഹുല്‍ നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി. രാഹുലിന്റെ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്തുവന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. അമ്മ ക്രിസ്ത്യാനിയും. രാഹുലിന് പക്ഷേ എല്ലാവരുടെയും ജാതി അറിയാനാണ് താത്പര്യം. പരസ്യമായി രാഹുല്‍ എങ്ങനെയാണ് ജാതി ചോദിക്കുക. നാണക്കേട് തോന്നുന്നുവെന്നും കങ്കണ…

Read More

‘അക്രമം ഒന്നിനും ഉത്തരമല്ല’: കങ്കണയ്ക്ക് പിന്തുണയുമായി ഹൃത്വികും ആലിയയും

നടിയും മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ശബാന ആസ്മി, അനുപം ഖേര്‍ എന്നിവര്‍ രംഗത്ത് വരികയുണ്ടായി. അതിനിടെ കങ്കണയുമായി…

Read More

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജിയെന്ന് കങ്കണ റണാവത്ത്; പരിഹസിച്ച് ബി.ആര്‍.എസ്. നേതാവ്

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച നടിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്തിനെ പരിഹസിച്ച് ബി.ആര്‍.എസ്. (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി. നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെനിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്, രാമറാവു എക്‌സില്‍ കുറിച്ചു. ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു, കങ്കണാ…

Read More

111 പേരടങ്ങിയ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; കങ്കണയ്ക്കും, അഭിജിത്ത് ഗംഗോപാധ്യായ എന്നിവർക്കും സീറ്റ്

ബി.ജെ.പി ഇന്ന് പ്രഖ്യാപിച്ച അഞ്ചാംഘട്ട സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് മുഖങ്ങളും. നടി കങ്കണ റണാവത്ത്, നടൻ അരുൺ ഗോവിൽ, അടുത്തിടെ കൽക്കട്ട ഹൈക്കോടതിയിൽനിന്നു രാജിവച്ച ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായ, മുൻ കോൺഗ്രസ് നേതാവായിരുന്ന വ്യവസായി നവീൻ ജിൻഡാൽ എന്നിവർക്കെല്ലാം വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് ലഭിച്ചിട്ടുണ്ട്. അഞ്ചാംഘട്ട പട്ടികയിൽ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, ബിഹാർ, ഹരിയാന, ഗോവ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡിഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ്…

Read More

സാമ്പത്തിക ബുദ്ധിമുട്ടു വന്നാലും വിവാഹച്ചടങ്ങിൽ ‘ഐറ്റം’ ആകാൻ താത്പര്യമില്ല: കങ്കണ റണാവത്ത്

കങ്കണ റണാവത്ത് എന്ന ബോളിവുഡ് താരസുന്ദരി തൻറേതായ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടി കാണിക്കാറില്ല. അതു ആരുടെ മുഖത്തുനോക്കിയും പറയും. ഇപ്പോൾ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്കെതിരേ വിമർശനവുമായി എത്തിയിരിക്കുകയാണ് താരം. പ്രശസ്തിയും പണവും വേണ്ടന്നുവയ്ക്കാൻ വ്യക്തിത്വവും അന്തസും വേണമെന്ന് കങ്കണ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാൽ എത്ര പ്രലോഭനമുണ്ടായാലും വിവാഹച്ചടങ്ങുകളിൽ ഐറ്റം ഡാൻസ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകൾപോലും വേണ്ടായെന്നു വച്ചിട്ടുണ്ട്. പ്രശസ്തിയും…

Read More

‘ഞാന്‍ മനസില്‍ കണ്ട അതേ രൂപം’ : രാംലല്ല വിഗ്രഹത്തെക്കുറിച്ച് നടി കങ്കണ

അയോദ്ധ്യയില്‍ ജനുവരി 22 നു നടക്കുന്ന പ്രാണപ്രതിഷ്ഠ ദിനത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ട് ബോളിവുഡ് താരം കങ്കണ റണാവത്ത് പങ്കുവച്ച വാക്കുകൾ വൈറൽ. ‘ചെറുപ്പത്തില്‍ ശ്രീരാമന്‍ എങ്ങനെയായിരിക്കും എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഞാന്‍ മനസില്‍ കണ്ട അതേ രൂപം ഈ വിഗ്രഹത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു, അരുണ്‍ യോഗിരാജ് ജി അങ്ങ് എത്ര ധന്യന്‍ ആണ്’ – എന്നാണ് ഇസ്റ്റഗ്രാം സ്റ്റോറിൽ കങ്കണ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലില്‍…

Read More