കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; ഉച്ചയോടെ കോട്ടയത്തേക്ക്, സംസ്കാരം നാളെ

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ നിന്നും എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അവിടെ നിന്ന് എയർ ആംബുലൻസിലാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിച്ചത്. പത്ത് മണിയോടെ ഇവിടെയെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മന്ത്രിമാരും നേതാക്കളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം അൽപസമയത്തിനകം എ.ഐ.ടി.യു.സി ആസ്ഥാനമായ പട്ടത്തെ പി.എസ് സ്മാരകത്തിലെത്തിക്കും. ഇവിടെ ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനത്തിന് വയ്ക്കും. മന്ത്രിമാരും എംഎൽഎമാരും നേതാക്കളും അന്തിമോപചാരം അർപ്പിക്കും….

Read More

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. തോട്ടം…

Read More

കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് കാനം രാജേന്ദ്രൻ്റെ വലത് കാൽപാദം മുറിച്ച് മാറ്റി; അവധി അപേക്ഷ ചർച്ച ചെയ്യാൻ സിപിഐ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധി അപേക്ഷ 30 ന് ചേരുന്ന എക്സിക്യൂട്ടീവിൽ വിശദമായി ചര്‍ച്ചചെയ്യും. മൂന്ന് മാസം ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്നാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിട്ടുള്ളത്. കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് വലതു കാൽപാദം മുറിച്ച് മാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടര്‍ചികിത്സയിലാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കൾക്ക് കൂടുതൽ ചുമതലകൾ നൽകി സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകട്ടെ എന്നാണ് കാനത്തിന്‍റെ നിലപാട്. അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് ആര്‍ക്കെങ്കിലും പകരം ചുമതല നൽകുന്നതിൽ അടക്കം തീരുമാനങ്ങൾ…

Read More

‘എം.വി. ഗോവിന്ദന്റെ പരാമർശം അബദ്ധമായി, അത് പറയാൻ പാടില്ലായിരുന്നു’; കാനം രാജേന്ദ്രൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി.ഗോവിന്ദൻ പറയാൻ പാടില്ലായിരുന്നുവെന്നും അതു തെറ്റായ പ്രതികരണമായിരുന്നുവെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണു വിമർശനം. അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്നിടത്ത് എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നു ഗോവിന്ദനേ പറയാനാകൂ. പറഞ്ഞത് വലിയ അബദ്ധമായെന്നും കാനം കുറ്റപ്പെടുത്തി. സർക്കാരിനെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. പ്രതിരോധിക്കാൻ കഴിയാത്തവിധം…

Read More

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചത്: കാനം രാജേന്ദ്രൻ

കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസഭ പുനഃസംഘടന കാര്യങ്ങളും നേരത്തെ തീരുമാനിച്ചതാണ്. അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതുകൊണ്ടാവാം മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ചതും പുനഃസംഘടന മുൻധാരണ അനുസരിച്ചു നടക്കുമെന്നായിരുന്നു. നവംബറിൽ മന്ത്രിസഭാ പുനഃസംഘടന നടക്കും. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ എടുക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം നേരത്തെ തീരുമാനമെടുത്തതാണെന്നായിരുന്നു മറുപടി….

Read More

കേന്ദ്രം പണം തന്നില്ലെങ്കിൽ വികസന പ്രവർത്തനം ഏങ്ങനെ നടത്തും; കാനം രാജേന്ദ്രൻ

സംസ്ഥാന ബജറ്റിലെ പെട്രോൾ, ഡീസൽ സെസ് വർധനവ് അടക്കമുള്ള നികുതി വർധനയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശമ്പളവും പെൻഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രൻറെ ചോദ്യം. കേന്ദ്രം പണം തന്നില്ലെങ്കിൽ വികസന പ്രവർത്തനം ഏങ്ങനെ നടത്തും എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ജനങ്ങളുടെ പ്രതികരണം മുന്നണി ചർച്ച ചെയ്യുമെന്നും ജനവികാരം ധനമന്ത്രിയെ അറിയിക്കുമെന്നും കാനം പറഞ്ഞു. സംസ്ഥാനത്തിൻറെ മൂല്യധന നിക്ഷേപം ഉൾപ്പെട്ട നിരവധി കാര്യങ്ങളിൽ വളരെ മോശമായിട്ടുള്ള നിലപാടാണ് കേന്ദ ബജറ്റ് സ്വീകരിച്ചത്….

Read More

കെഎസ്ആർടിസി തലപ്പത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റണം; കാനം രാജേന്ദ്രൻ

കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തെ തുടർന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു പ്രഭാകർ പിന്തുണയ്ക്കുന്നുവെന്ന് കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. ഇത് എൽഡിഎഫിന്റെ നയമല്ല. ബിജു പ്രഭാകർ പൊതുവേദിയിൽ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണ്. ബിജു പ്രഭാകറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന്‍റെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മധുവിന്‍റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് 4 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ………………………. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ നടപടി വേണമെന്ന് എൽഡിഎഫ്. കരാര്‍…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഗവർണർ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവനകൾ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ബി ജെ പി ഇതര സംസ്ഥനങ്ങളിൽ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ മറ്റ് പാർട്ടികളുമായി ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. …………………. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിഹാസവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്ഭവന്‍ രാജി ഭവനാകുന്നുവെന്നായിരുന്നു…

Read More

ഭീഷണി വേണ്ട, ഗവർണർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെ; കാനം രാജേന്ദ്രൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഭീഷണി വേണ്ട. ഗവർണർക്ക് ചെയ്യാൻ പറ്റുന്നത് ഗവർണർ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവർണർ പറയുന്നു. സർക്കാർ ഇതിനെയൊക്കെ നേരിടും. അസാധാരണമായ കാര്യങ്ങൾ ഗവർണർ ചെയ്യുന്നുവെന്നും കാനം രാജേന്ദ്രൻ് പറഞ്ഞു. സമാന്തര ഭരണത്തിന് ശ്രമിച്ചാൽ നടപ്പില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്ക് സ്വർണക്കടത്ത് കേസ് ആയുധമാക്കിയാണ് ഇന്ന് ഗവർണർ മറുപടി നൽകിയത്….

Read More