ലോക്സഭാ തെരഞ്ഞെടുപ്പ് ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്, അശോക് ഗെഹ്ലോട്ടിന്റെയും കമൽനാഥിന്റെയും മക്കൾക്ക് സീറ്റ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഉള്‍പ്പെടുന്നത്. അസം,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിന്റേയും അശോക് ഗെഹ്ലോട്ടിന്റേയും മക്കളാണ് രണ്ടാം ഘട്ട പട്ടികയിലെ ശ്രദ്ധേയമായ പേരുകള്‍. കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ചിന്ദ് വാഡയില്‍ നിന്ന് മത്സരിക്കും. അശോക് ഗെഹ് ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് ജലോറില്‍ നിന്നാണ് ജനവിധി തേടുക. മുന്‍…

Read More

ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന് വിട്ട് നിന്ന് കമൽനാഥും എംഎൽഎമാരും; കോൺഗ്രസിനെ വിട്ടൊഴിയാതെ കൂടുമാറ്റ ഭീഷണി

കേരളത്തിൽ മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാൽ ബിജെപിയിൽ ചേർന്ന ഞെട്ടലിൽ നിൽക്കെ, ദേശീയതലത്തിലും കോൺ​ഗ്രസിൽ കൂടുമാറ്റ ഭീഷണി. മധ്യപ്രദേശിലാണ് വിമത സാധ്യത ഉടലെടുത്തത്. മുൻ മുഖ്യമന്ത്രി കമൽനാഥടക്കം ചിന്ദ്‍വാരയിലെ ഏഴ് എംഎൽഎമാർ രാഹുൽ ​ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന് വിട്ടുനിന്നതാണ് ആശങ്കക്ക് കാരണം. അതിനിടെ, താൻ ബിജെപിയിൽ ചേരുന്നില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നും ചിന്ദ്വാര എംപി നകുൽ നാഥ് വ്യക്തമാക്കി. ബുധനാഴ്ച ബദ്‌നവാറിൽ രാഹുൽ ഗാന്ധിയുടെ ഭാരത്…

Read More

‘താനും പിതാവും ബിജെപിയിലേക്കില്ല’; നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് നകുൽ നാഥ് എം.പി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് എം.പി നകുൽ നാഥ്.താനോ തന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥോ എതിരാളികളായ ബി.ജെ.പിയിൽ ചേരാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോയതോടെ കമൽനാഥിനെയും മകനെയും ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമായിരുന്നു.കമൽനാഥിന്റെ ഡൽഹി സന്ദർശനവും റിപ്പോർട്ടുകൾ നിഷേധിക്കാൻ ആദ്യം വിസമ്മതിച്ചതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ”അടുത്ത ഒന്നോ ഒന്നര മാസത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.ഞാനും കമൽനാഥും ബി.ജെ.പിയിലേക്ക് പോകുന്നു എന്ന തരത്തിൽ…

Read More

‘ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കും’; പ്രഖ്യാപനവുമായി കമൽനാഥ്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ കമൽനാഥ് കോൺഗ്രസ് വിടുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയായാണ് കമലിന്റെ പ്രഖ്യാപനം. മാർച്ച് രണ്ടിന് മധ്യപ്രദേശിൽ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് കമൽനാഥ് നയം വ്യക്തമാക്കിയത്. ഓൺലൈനായാണ് യോഗത്തിൽ കമൽനാഥ് പങ്കെടുത്തത്. രാഹുലിന്റെ യാത്ര പങ്കെടുക്കുമെന്ന് കമൽനാഥ് അറിയിച്ചതായി കോൺഗ്രസ് അധ്യക്ഷൻ ജിത്തു…

Read More

കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് കമൽനാഥ്; ഓൺലൈനായി യോഗത്തിൽ പങ്കെടുത്തത് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ

കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മധ്യപ്രദേശ് പി.സി.സി വിളിച്ച യോഗത്തിൽ പങ്കെടുത്ത് കമൽനാഥ് . ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ആണ് യോഗം വിളിച്ചത്. ഓൺലൈൻ വഴിയാണ് കമൽനാഥ് യോഗത്തിൽ പങ്കെടുത്തത്. മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ ജിത്തു പട്‍വാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് കമല്‍നാഥ് പങ്കെടുത്തത്. പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ രാഹുല്‍ഗാന്ധി കമല്‍നാഥുമായി സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം. അതേസമയം മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്….

Read More

ബി ജെ പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മനീഷ് തിവാരിയുടെ ഓഫീസ്

കോണ്‍ഗ്രസ് നേതാവും എം പിയുമായ മനീഷ് തിവാരി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഓഫീസ്. മനീഷ് തിവാരി ബി ജെ പി വൃത്തങ്ങളുമായി ബന്ധപ്പെട്ടെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് താമര ചിഹ്നത്തില്‍ ലുധിയാന ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്നും ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വിശദീകരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്. മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികനസപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; കമൽനാഥിന് സീറ്റില്ല, ബിജെപിയിലേക്ക് എന്ന അഭ്യൂഹം ശക്തം

രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് കമൽനാഥ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കില്ല. കമൽനാഥിനും ഇദ്ദേഹം നിര്‍ദ്ദേശിച്ച സജ്ജൻ സിംഗ് വർമയ്ക്കും സീറ്റ് നൽകിയില്ല. അശോക് സിങിനാണ് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ സീറ്റ് നൽകിയത്. അജയ് മാക്കൻ കർണ്ണാടകയിൽ സീറ്റ് നൽകി. ഒപ്പം സയ്യിദ് നാസര്‍ ഹുസൈൻ, ജിസി ചന്ദ്രശേഖര്‍ എന്നിവര്‍ക്കും സീറ്റ് നൽകി. അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ രേണുക ചൗധരിയും അനിൽ കുമാര്‍ യാദവുമാണ് രാജ്യസഭയിലേക്ക് എത്തുക. മധ്യപ്രദേശ് മുന്‍…

Read More