
മധ്യപ്രദേശ് പിടിക്കാൻ കരുനീക്കവുമായി കോൺഗ്രസ്; സിന്ധ്യയുടെ തട്ടകത്തിൽ പ്രിയങ്ക ഇറങ്ങിയേക്കും
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിൽ ബിജെപിയെ തകർക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജോതിരാദിത്യ സിന്ധ്യയുടെ തട്ടകം പിടിക്കാനാണ് നീക്കം. മധ്യപ്രദേശിലെ ഗ്വാളിയാർ -ചമ്പൽ മേഖലയിലാണ് കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്ക എത്തുക. ഈ മാസം 20ന് ശേഷം റാലിക്ക് പ്രിയങ്ക എത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു. 2018ലെ തെരഞ്ഞെടുപ്പിൽ 34 ൽ 26 സീറ്റുകൾ നേടി കോൺഗ്രസ് ഈ മേഖലയിൽ കരുത്ത് കാട്ടിയിരുന്നു . സിന്ധ്യ മറുപക്ഷത്താണെങ്കിലും…