
ആ സിനിമ കാരണം ശ്രുതിയ്ക്ക് സ്കൂളിൽ നാണക്കേടുണ്ടായി, കുട്ടി നുണ പറയുന്നുവെന്ന് അവർ പറഞ്ഞു; കമൽഹാസൻ
കമൽ ഹാസന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി മാറിയ സിനിമയാണ് അപൂർവ സഹോദരങ്ങൾ. ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. സിൻഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രം പിന്നീട് ഹിന്ദി അടക്കമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. പാൻ ഇന്ത്യൻ സിനിമയെന്ന രീതിയിൽ ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായി അംഗീകരിക്കപ്പെട്ട സിനിമ കൂടിയാകും അപൂർവ സഹോദരങ്ങൾ. രാജ്യവ്യാപകമായി വലിയ വിജയം സിനിമ നേടി. ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിച്ച അപ്പു എന്ന കുള്ളൻ കഥാപാത്രം പ്രേക്ഷകർക്ക് എന്നും ഒരു വിസ്മയമാണ്. ടെക്നോളജി…