ഗിന്നസ് നൃത്ത പരിപാടിക്ക് കലൂർ സ്റ്റേഡിയം വിട്ടു നൽകിയതിൽ അഴിമതി ആരോപണം ; അന്വേഷണത്തിന് അനുമതി നൽകി വിജിലൻസ് ഡയറക്ടർ

നൃത്ത പരിപാടിക്ക് വേണ്ടി കലൂർ സ്റ്റേഡിയം മൃ​ദം​ഗവിഷന് വിട്ടു നൽകിയതിയതിൽ ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി നൽകി വിജിലൻസ് ഡയറക്ടർ. ജിസിഡിഎ ചെയർമാൻ, സെക്രട്ടറി എന്നിവർക്കെതിരെയാണ് അന്വേഷണം. സ്റ്റേഡിയം ചട്ടം ലംഘിച്ച് വാടകക്ക് നൽകിയതിൽ ജിസിഡിഎ ചെയർമാൻ, ജിസിഡിഎ സെക്രട്ടറി എന്നിവർ അഴിമതി നടത്തിഎന്നാണ് കൊച്ചി സ്വദേശിയുടെ പരാതി. 

Read More

കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടം ; ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പിഎസ് ജിനീഷ് കുമാർ കസ്റ്റഡിയിൽ

കലൂർ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാർ കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ജിനീഷിനെ പിടികൂടിയത്. ജനീഷിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. അതേസമയം, സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതി ഉത്തരവ് പറയും. കേസിൽ അഞ്ച്…

Read More

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടം ; കോർപറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നോട്ടീസ്

കൊച്ചി കലൂർ സ്റ്റേഡിയം അപകടത്തിൽ മൂന്ന് കോർപറേഷന്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. ഹെല്‍ത്ത് സൂപ്പർവൈസർ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസർ ഡോ.ശശികുമാർ, റവന്യൂ ഇന്‍സ്പെക്ടർ എന്നിവർക്ക് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃദംഗ വിഷൻ ഉടമ നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൽ റഹീം, നിഘോഷിന്‍റെ ഭാര്യ മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ…

Read More