
‘കൽപറ്റ വരെ വന്നപ്പോൾ അവന്റെ കോളജും റൂമും കാണണമെന്ന് തോന്നി’ ; വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സന്ദർശനം നടത്തി സിദ്ധാർത്ഥന്റെ അച്ഛൻ
വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പൂക്കോട് ക്യാംപസിൽ സന്ദർശനം നടത്തി. സിദ്ധാർത്ഥ് മരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ജയപ്രകാശ് ഇവിടെ എത്തുന്നത്. ഇവിടെ വരണമെന്ന് ആഗ്രഹിച്ചതല്ല എന്നായിരുന്നു ജയപ്രകാശിന്റെ ആദ്യപ്രതികരണം. ഇവിടെ വന്ന് കണ്ടപ്പോൾ എല്ലാം ബോധ്യപ്പെട്ടു എന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു. സിദ്ധാർത്ഥിന്റെ ഹോസ്റ്റലിലെത്തിയ ജയപ്രകാശ് മകൻ താമസിച്ചിരുന്ന മുറിയിലും സന്ദർശനം നടത്തി. ”ഇന്ന് രാഹുൽ ഗാന്ധിയെ കാണാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തെ കാണേണ്ട അത്യാവശ്യമുണ്ടായിരുന്നു. കൽപറ്റ വരെ വന്നപ്പോൾ…