
കൽപ്പന മരിച്ചപ്പോൾ അമ്മ ആശ്വസിച്ചത് എന്റെ മകളെ കണ്ടാണ്, അവളുടെ മകൾ എന്നെ പോലെ; ഉർവശി പറയുന്നു
കൽപ്പന മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടിയെ പ്രേക്ഷകർ മറന്നിട്ടില്ല. തന്നേക്കാൾ മികച്ച നടിയായിരുന്നു ചേച്ചി കൽപ്പന എന്നാണ് ഉർവശി എപ്പോഴും പറയാറുള്ളത്. അർഹിച്ച അംഗീകാരങ്ങളും അവസരങ്ങളും കൽപ്പനയ്ക്ക് ലഭിച്ചില്ലെന്ന വിഷമവും ഉർവശിക്കുണ്ട്. ഉർവശിയെക്കുറിച്ചുള്ള രസകരമായ പല കഥകളും ആരാധകർ അറിഞ്ഞത് കൽപ്പനയുടെ അഭിമുഖങ്ങളിലൂടെയാണ്. താൻ എടുത്ത് കൊണ്ട് നടന്ന കുട്ടിയാണ് ഉർവശി, അവളുമായി പ്രശ്നമൊന്നുമില്ലെന്നും ചെറിയ അകൽച്ചയേ ഉള്ളൂയെന്നും ഒരിക്കൽ കൽപ്പന പറഞ്ഞിട്ടുണ്ട്. ഉർവശിയുടെ കുടുംബത്തിലെ പുതിയ തലമുറ അഭിനയ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. ഉർവശിയുടെ…