സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും; സമാപന ചടങ്ങില്‍ ടൊവിനോ തോമസ് മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച് . പോയിന്‍ര്  പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങൾ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത ജനപ്രിയ മത്സരങ്ങൾക്ക് നാലാം ദിവസവും ഒരു കുറവുമില്ല. മിമിക്രി മോണോആകട് മത്സരങ്ങൾക്ക് പുറമെ അരങ്ങ് തകര്‍ക്കാൻ നാടകവും സംഘനൃത്തവും നാടോടി നൃത്തവും ഉണ്ട്.ഇന്നും പ്രധാനമത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. രാത്രി വൈകി വരെ നീളുന്ന മത്സരങ്ങൾ, കൂട്ടപ്പരാതികൾ….

Read More

കലോത്സവ മാന്വവൽ പരിഷ്കരിക്കും; വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

അടുത്ത വർഷം മുതൽ കലോത്സവ മാനുവൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച മാനുവൽ അനുസരിച്ചായിരിക്കും അടുത്ത വർഷം മുതൽ കലോത്സവം നടക്കുക എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കൊല്ലം ജില്ലയിൽ വെച്ച് നടന്ന ഇക്കൊല്ലത്തെ സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയത് കണ്ണൂരാണ്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ കപ്പുയർത്തിയത്. 23 വർഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് കലോത്സവ കിരീടം എത്തുന്നത് എന്നാതാണ് ശ്രദ്ധേയം.

Read More

സ്‌കൂൾ കലോത്സവം ആർഭാടത്തിന്റേയും അനാരോഗ്യത്തിന്റേയും വേദിയാക്കരുത്; ഹൈക്കോടതി

സംസ്ഥാന സ്‌കൂൾ കലോത്സവത്തെ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള കുട്ടികൾക്ക് ഇതിനുളള ചിലവ് താങ്ങാനാകില്ല. വിജയിക്കുക എന്നതിനേക്കാൾ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് തിരിച്ചറിയണം.  പരാജയം ഉൾക്കൊള്ളാൻ കുട്ടികളെ  രക്ഷിതാക്കൾ സജ്ജരാക്കിയില്ലെങ്കിൽ ഇത്തരം കലോത്സവങ്ങൾ അവരെ വിഷാദ രോഗത്തിലേക്ക് തളളിവിട്ടേക്കും. റവന്യൂ ജില്ലാ കലോത്സവ വിധി നിർണയത്തിനെതിരായ ഒരു കൂട്ടം ഹർജികൾ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Read More