
കലൂർ സ്റ്റേഡിയത്തിലെ അപകടം; തട്ടിക്കൂട്ട് സ്റ്റേഡിയം ഒരുക്കിയത് പരിപാടിയുടെ തലേന്ന് രാത്രി: കൂടുതൽ വിവരങ്ങൾ പുറത്ത്
കലൂർ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് പരിപാടിയിൽ വരുത്തിയ സുരക്ഷാ വീഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രിയാണ് തട്ടിക്കൂട്ട് സ്റ്റേഡിയം നിർമിച്ചത്. പരിപാടിക്ക് അനുമതി തേടി സംഘാടകർ തലേ ദിവസമാണ് കൊച്ചി കോർപറേഷനെ സമീപിച്ചത്. ഹെൽത്ത് ഓഫീസർ പരിപാടിയുടെ തലേന്ന് സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. പരിശോധന നടക്കുന്ന വേളയിൽ ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ചിരുന്നില്ല. സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഒരു കാരവാനും ആംബുലൻസും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എട്ട് കൗണ്ടറുകൾ വഴിയാണ് 12,000 നർത്തകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്….