
‘മഹാഭാരത കഥയെ ‘കൽക്കി’ വളച്ചൊടിച്ചു’; പുരാണ തിരക്കഥകളെ പരിശോധിക്കാൻ പ്രത്യേക സമിതിവേണമെന്ന് മുകേഷ് ഖന്ന
പ്രഭാസ് നായകനായി അമിതാഭ് ബച്ചൻ, കമൽ ഹസൻ, ദീപിക പദുക്കോൺ, തുടങ്ങി വമ്പൻ താരനിര അണിനിരന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘കൽക്കി 2898 എ.ഡി’. നാഗ് അശ്വിൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം ജൂൺ 27നാണ് റിലീസ് ചെയ്തത്. ലോകമാകെ എട്ട് ദിവസം കൊണ്ട് 700 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയാണ് പ്രശസ്ത ചലച്ചിത്രതാരം മുകേഷ് ഖന്ന. കൽക്കി ചിത്രത്തിന്റെ മേക്കിംഗിനെ വാനോളം പ്രശംസിക്കുമ്പോഴും തിരക്കഥയിൽ താൻ…